തിരുവനന്തപുരം : മരം മുറിയില്‍ വനം വകുപ്പിന് ഒരു പങ്കുമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ടുള്ള റവന്യുവകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിച്ചിരിക്കുന്നത്. ഉത്തരവിറക്കിയതും റദ്ദാക്കിയതും റവന്യൂ വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
മരം മുറിച്ചത് പട്ടയഭൂമിയില്‍നിന്നാണ്. വനഭൂമിയില്നിന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവിറക്കിയതിനുശേഷം തന്നെ ആരും കണ്ടിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയശേഷം സമഗ്ര അന്വേഷണം വേണമെങ്കില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.