ലോക്ഡൌൺ മൂലം ദുരിതത്തിലായ ഹോട്ടൽ – ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം ; ഹോട്ടൽ എംപ്ലോയീസ് യൂണിയൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ഡൌൺ മൂലം ദുരിതത്തിലായ ഹോട്ടൽ – ടൂറിസം മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ എംപ്ലോയീസ് യൂണിയൻ മുഖ്യമന്ത്രിക്കും ടൂറിസം വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.

ലോക്‌ഡൌൺ മൂലം ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക്  തൊഴിൽ നഷ്ടപ്പെട്ടുകഴിഞ്ഞു. ഇവരില്‍  ബഹുഭൂരിപക്ഷവും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തിരുന്നവരും അന്നന്നത്തെ വരുമാനം കൊണ്ട്  കുടുംബം പുലര്‍ത്തിയിരുന്നവരുമാണ്. ജോലി നഷ്ടമായതോടെ ഇവരുടെ കുടുംബവും പട്ടിണിയിലാണ്. സൌജന്യമായി ലഭിക്കുന്ന കിറ്റുകളിലൂടെയാണ് ജീവിതം തള്ളിനീക്കുന്നത്. പലരും ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയാണ്. ഈ നില തുടർന്നാൽ ഹോട്ടൽ, ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ഇടയിൽ വലിയൊരു ദുരന്തമാകും ഉണ്ടാകുക.

കഴിഞ്ഞ സർക്കാർ ടൂറിസം തൊഴിലാളി ക്ഷേമനിധി ബോർഡ് , ടൂറിസം ഹോട്ടൽ തൊഴിലാളികൾക്കായി കേരള ബാങ്ക് മുഖേനെ വായ്പാ പദ്ധതി എന്നിവ പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇവയൊന്നും പ്രാവർത്തികമായില്ല. ഈ മേഖലയിലെ തൊഴിലാളികളുടെ ഇപ്പോഴുള്ള ദുരവസ്ഥ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും ടൂറിസം വകുപ്പ് മന്ത്രിയും അടിയന്തിരമായി ഇടപെടുകയും ഹോട്ടൽ – ടൂറിസം തൊഴിലാളികൾക്ക് ധനസഹായവും ആശ്വാസ നടപടികളും കൈക്കൊള്ളുകയും ചെയ്യണമെന്ന്  ഹോട്ടൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ലിന്റോ കൂത്താട്ടുകുളം, സെക്രട്ടറി ബിജോയി തിരുവല്ല, ട്രഷറർ കിങ്സ്‌ലി മൂന്നാർ എന്നിവര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...