മുട്ടില്‍ മരംകൊള്ള കേസില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുട്ടില്‍ മരംകൊള്ള കേസില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. മരംകൊള്ള വിവാദവുമായി ബന്ധപ്പെട്ട് വനം കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെതിരേ തെളിവുണ്ടെങ്കില്‍ നടപടി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശേഷം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സമാന്തരമായ അന്വേഷണവും നടപടിയും കേസിനെ ദുര്‍ബലപ്പെടുത്തും. അതിനാല്‍ മരംകൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് വന്ന ശേഷമേ നടപടിയെടുക്കൂവെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

വിഷയത്തില്‍ വനം വകുപ്പിന്റെ റിപോര്‍ട്ട് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വനംവകുപ്പിന്റെ റിപോര്‍ട്ടിനെ മറികടന്ന് മറ്റൊരു റിപോര്‍ട്ട് വരാന്‍ സാധ്യതയില്ല. കേസില്‍ ധര്‍മടം ബന്ധമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാന സര്‍ക്കാര്‍ കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം മുട്ടില്‍ മരംകൊള്ളക്കേസില്‍ കണ്‍സര്‍വേറ്ററായ ഐ.എഫ്‌.എസ് ഉദ്യോഗസ്ഥന്‍ എന്‍.ടി സാജനെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള എപിസിസിഎഫ് റിപോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്തത് വിവാദമായിരിക്കുകയാണ്. മരംകൊള്ളക്കേസില്‍ ശക്തമായ നടപടിയെടുത്ത കീഴുദ്യോഗസ്ഥനെതിരേ സ്വഭാവഹത്യ നടത്തുന്ന രീതിയിലുള്ള ഗൂഢാലോചന എന്‍.ടി സാജന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് എപിസിസിഎഫ് റിപോര്‍ട്ടില്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...