എസ്‌എസ്‌എല്‍സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനം ; ഫ്രറ്റേണിറ്റി ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച്‌ : പോലിസ് ജലപീരങ്കി പ്രയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എസ്‌എസ്‌എല്‍സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന സൗകര്യമൊരുക്കുക, ജില്ലയില്‍ പുതിയ ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിഡിഇ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പ്രതിഷേധത്തിന് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

കെ.എസ്‌.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച്‌ ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ പോലിസ് ബാരികേഡ് വെച്ച്‌ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ആറോളം തവണ ജലപീരങ്കി പ്രയോഗിച്ചും, ഗ്രനേഡ് എറിഞ്ഞും പോലിസ് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല.

പ്രതിഷേധ മാര്‍ച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമല്‍, ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, സെക്രട്ടറി ആയിഷ മന്ന, സജീര്‍ ടി.സി, റഹീസ് കുണ്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയോടുള്ള ഭരണകൂട വിവേചനം അവസാനിപ്പിക്കുക എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി ജില്ലാ വ്യാപകമായി നടത്തുന്ന വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാര്‍ച്ച്‌ സംഘടിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...