Friday, June 28, 2024 8:49 am

എൽഡിഎഫിൽ തുടരാൻ ശശീന്ദ്രന്‍ വിഭാഗം ; പുതിയ പാർട്ടി രൂപീകരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇടതു മുന്നണി വിടാന്‍ എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നണിയില്‍ തുടരാന്‍ എ.കെ.ശശീന്ദ്രന്‍ വിഭാഗം നീക്കം തുടങ്ങി. മാണി സി. കാപ്പന്‍ സംസ്ഥാന നേതൃയോഗം വിളിച്ച് ആലോചിക്കാതെ ഏകപക്ഷീയമായി നീങ്ങിയെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആരോപണം. കോണ്‍ഗ്രസ് എസില്‍ ലയിക്കുന്നത് പുതിയ പാര്‍ട്ടി രൂപീകരണത്തിന് ശേഷം മതിയെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിലെ പൊതുധാരണ. മാണി സി.കാപ്പന്റെ നീക്കങ്ങളില്‍ ശശീന്ദ്രന്‍ വിഭാഗത്തിന് ഞെട്ടലില്ല. ഇന്നല്ലെങ്കില്‍ നാളെ മാണി സി. കാപ്പന്‍ വിയോജിച്ച് പുറത്തുപോകുമെന്ന ധാരണയില്‍ ശശീന്ദ്രന്‍ അണിയറ നീക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. താന്‍ മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് സിപിഎമ്മിന് ശശീന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നു. മന്ത്രിസ്ഥാനം ശശീന്ദ്രന്‍ വിട്ടുനല്‍കാത്തതാണ് കാപ്പനെ ആദ്യം ചൊടിപ്പിച്ചത്.

ശശീന്ദ്രന് സ്വന്തം കാര്യം നോക്കാമെങ്കിലും സ്വന്തം മണ്ഡലത്തിന് വേണ്ടി കടുത്ത തീരുമാനം എടുക്കുമെന്ന് കാപ്പന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ സംസ്ഥാന നേതൃയോഗം വിളിച്ചുകൂട്ടി ആലോചിക്കാതെയാണ് കാപ്പന്റെ തീരുമാനങ്ങളെന്ന് ശശീന്ദ്രന്‍ വിഭാഗം കുറ്റപ്പെടുത്തി. എന്‍സിപി പാര്‍ട്ടിയായി തന്നെ മുന്നണി വിടുമോ കാപ്പന്‍ ഒറ്റയ്ക്ക് പുറത്തേക്ക് പോകുമോ എന്നതാണ് ശശീന്ദ്രന്‍ നോക്കുന്നത്. മാണി സി. കാപ്പന്‍ ഒറ്റക്ക് പോയാല്‍ പ്രതിസന്ധിയില്ല. എന്‍സിപിയായി ശശീന്ദ്രന്‍ മുന്നണിയില്‍ തുടരാം. എന്നാല്‍ പാര്‍ട്ടി മുന്നണി വിട്ടാല്‍ ശശീന്ദ്രന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. കോണ്‍ഗ്രസ് എസില്‍ ലയിക്കണം എന്നാണ് സിപിഎം മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഉടനടി ലയിക്കാനാവില്ലെന്നും ജില്ലാ കമ്മിറ്റികളുമായി ആലോചിച്ച് ലയിക്കാമെന്നുമാണ് ശശീന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജിയോയ്‌ക്ക് പിന്നാലെ നിരക്ക് കൂട്ടാന്‍ മറ്റ് കമ്പനികളും

0
മുംബൈ: റിലയൻസ് ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ...

ആ​ഗോള റാങ്കിം​​ഗ് പട്ടികയിൽ‌ തിളങ്ങി ഇന്ത്യൻ സർവകലാശാലകൾ ; പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ഡൽഹി: ആ​ഗോള റാങ്കിം​​ഗ് പട്ടികയിൽ‌ ഇന്ത്യൻ സർവകലാശാലകളുടെ പ്രകടനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി....

അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമല്ല ; ന്യായീകരണവുമായി ശശി തരൂർ

0
ഡൽഹി: അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമല്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. 49...

ഇരട്ട ജീവപര്യന്തം ചോദ്യംചെയ്‌ത്‌ ടിപി കൊലക്കേസ് പ്രതികൾ സുപ്രിംകോടതിയിൽ

0
തിരുവനന്തപുരം: ഹൈക്കോടതിയുടെ ശിക്ഷാവിധി ചോദ്യംചെയ്ത് ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രിംകോടതിയെ...