കേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി : കെ.എം ഷാജി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : അനധികൃത സ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി കെ എം ഷാജി എം എല്‍ എ. ഇഞ്ചികൃഷി ചെയ്‌ത് തന്നെയാണ് താന്‍ പണം സമ്പാദിച്ചത്. അഴീക്കോടാണ് തന്റെ ഏറ്റവും സുരക്ഷിത മണ്ഡലമെന്നും ആരോപണങ്ങള്‍ ഉയരുന്ന സമയത്ത് പിന്മാറിയാല്‍ ക്ഷീണമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരത്തില്‍ നിന്ന് പിന്മാറും. കാസര്‍കോടേക്ക് മാറാന്‍ ശ്രമിച്ചെന്ന പ്രചാരണം തെറ്റാണെന്നും ഷാജി വ്യക്തമാക്കി.

കേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്നായിരുന്നു ഷാജിയുടെ ആരോപണം. ഇങ്ങനെ വൈരം കാണിക്കുന്നൊരാള്‍ കേരള രാഷ്ട്രീയത്തില്‍ വേറെയില്ല. മുഖ്യമന്ത്രി തന്നെ പിന്തുടര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഷാജി ആരോപിച്ചു.

പാര്‍ട്ടിക്കകത്ത് റിബലാണ് എന്ന വിമര്‍ശനം തനിക്ക് ഒരു അലങ്കാരമാണ്. കുഞ്ഞാലിക്കുട്ടിയുമായുളള അഭിപ്രായ വത്യാസം ആശയപരമാണ്. അദ്ദേഹത്തോടുളള ഏതിര്‍പ്പുകള്‍ നേരിട്ട് പറയാറുണ്ട്. പാര്‍ട്ടിക്കകത്തെ റിബല്‍ ആണെന്ന മാധ്യമ വാര്‍ത്തകളില്‍ സന്തുഷ്‌ടനാണ്. തന്നെ പോലെ എതിര്‍പ്പുയര്‍ത്താന്‍ സി പി എമ്മിലെ യുവനേതാവിന് പറ്റുമോയെന്നും ഷാജി ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...