ജയിലിലെ ആക്രമണം ; ആകാശ് തില്ലങ്കേരിക്ക് മെഡിക്കൽ പരിശോധന നൽകണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: വിയ്യൂര്‍ ജയിലില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അതിസുരക്ഷ ജയിലില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിക്ക് മെഡിക്കല്‍ പരിശോധന നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ജയിലിലെ ആക്രമണത്തില്‍ ആകാശിന് പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം. തൃശ്ശൂര്‍ ജില്ല ആശുപത്രി സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കാനാണ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍ റിപ്പോര്‍ട്ടും സംഭവ ദിവസത്തെ സി.സി ടി.വി ദൃശ്യങ്ങളും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു. ആകാശിന്റെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ജയിലില്‍ ആകാശ് കിടക്കുന്ന ഭാഗം തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് അസിസ്റ്റന്റ് സൂപ്രണ്ട് രാഹുലിനെ മര്‍ദ്ദിച്ചതെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് രാഹുലിനെ ആകാശ് തില്ലങ്കേരി മര്‍ദ്ദിച്ചെന്നാണ് കേസ്. കാപ്പ ചുമത്തി വിയ്യൂര്‍ ജയിലില്‍ പ്രവേശിപ്പിച്ച ആകാശ് കഴിയുന്ന സെല്ലില്‍ ഇയാള്‍ കിടക്കുന്ന ഭാഗം തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; മൂന്നുപ്രതികൾക്കും ജീവപര്യന്തം

0
മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട്...

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം...

0
റാന്നി: പമ്പയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ; മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും

0
തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ...

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...