വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 192 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ആലുവ: കുന്നത്തേരിയിലെ വവീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 192 പാചക വാതക സിലിണ്ടറുകള്‍ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ചൂര്‍ണ്ണിക്കര സ്വദേശിഷമീര്‍ (44), ഇയാളുടെ സഹായി ബീഹാര്‍ മിസാപ്പൂര്‍ സ്വദേശി രാമാനന്ദ് (48) എന്നിവരെ അറസ്റ്റ് ചെയ്തു. കുന്നത്തേരിയിലെ വീട്ടിലാണ് അനധികൃതമായി ഗാര്‍ഹിക വാണിജ്യ സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗ്യാസ് നിറച്ച സിലിണ്ടറുകള്‍ പിടികൂടിയത്.

വന്‍ വിലയ്ക്ക് ഹോട്ടലുകള്‍ക്കും വീടുകള്‍ക്കും ഗ്യാസ് മറിച്ചുവില്‍ക്കുകയാണ് ഇയാളുടെ രീതി. കുറേക്കാലമായി വിപണനം ആരംഭിച്ചിട്ട്. രഹസ്യമായാണ് വീടുകളിലേയ്ക്കും കടകളിലേക്കും ഗ്യാസ് എത്തിച്ചു നല്‍കുന്നത്. പോലീസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ വീട് നിറയെ ഗ്യാസ് സിലിണ്ടറുകളായിരുന്നു. ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവ കൂട്ടിയിട്ടിരുന്നത്. ത്രാസ്, സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന വാഹനം, മോട്ടോര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വീട്ടില്‍നിന്ന് കണ്ടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...