പാലരുവിയെ തഴുകി റോസ്മലയില്‍ കേറാം

For full experience, Download our mobile application:
Get it on Google Play

സഞ്ചാരപ്രേമികളുടെ പ്രിയപ്പെട്ട കൊച്ചു കേരളത്തിൽ ആദ്യ ഇക്കോ- ടൂറിസം നടപ്പിലാക്കുന്നത് കൊല്ലത്തെ തെന്മലയിലാണ്. കാടും മലയും കാട്ടാറും കണ്ണറപ്പാലവും പാലരുവിയും അണക്കെട്ടും അങ്ങനെ പ്രകൃതിയും മനുഷ്യനിർമിതിയും നിറഞ്ഞ നാടാണ് തെന്മല. സ്കൂളുകളിൽ നിന്നായാലും കുടുംബത്തിനൊപ്പവും ഒഴിവുദിനങ്ങൾ ഉല്ലാസകരമാക്കാനുമെല്ലാം ഇവിടേക്ക് ഒട്ടനവധി ആളുകൾ എത്താറുണ്ട്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കും വെള്ളച്ചാട്ടം ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ഉന്മേഷവും ഊർജ്ജവും തരുന്ന അനുഭവമാണ് തെന്മലയിലും പരിസര പ്രദേശങ്ങളിലുമുള്ളത്.

പാലരുവി
പേര് സൂചിപ്പിക്കുന്ന പോലെ പാലിന് സമാനമായി നുരഞ്ഞൊഴുകുന്ന വെള്ളമാണ് പാലരുവിയിലേത്. കണ്ണിന് കുളിർമയേകുന്ന മനോഹരമായ വെള്ളച്ചാട്ടം. പ്രകൃതിയുടെ മടിത്തട്ടിൽ നിന്ന് ഏതാണ്ട് 300 അടിയോളം ഉയരത്തില്‍ വെള്ളം താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണിത്. കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്തുള്ള ഇടനാടന്‍ കുന്നുകളിലാണ് പാലരുവി സ്ഥിതി ചെയ്യുന്നത്. ഏത് വേനൽക്കാലത്ത് പോയാലും ഐസ് പോലെ കുളിരുള്ള വെള്ളവും ഉയരത്തിൽ നിന്ന് വന്ന് പതിക്കുന്ന കൂറ്റൻ വെള്ളച്ചാട്ടവും സഞ്ചാരികളെ ആകർഷിക്കുന്നു. കൂടാതെ വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കെട്ടുകളും വലം ചെയ്ത് നിൽക്കുന്ന വനവും സന്ദർശകരുടെ മനം കവരും. എന്നാൽ, മഴക്കാലത്ത് പുഴയില്‍ നീരൊഴുക്ക് കൂടുതലായതിനാൽ അപകട സാധ്യതയും വലുതാണ്.

തെന്മല
കൊല്ലം ജില്ലയിലെ പുനലൂരിനെയും തമിഴ്നാടിന്റെ ചെങ്കോട്ടയെയും ബന്ധിപ്പിക്കുന്ന മേഖലയാണ് തെന്മല. തെന്മല അണക്കെട്ട് അഥവാ കല്ലട-പരപ്പാർ അണക്കെട്ട്, ഡിയർ പാർക്ക് തുടങ്ങി വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി നിരവധി കാഴ്ച വിസ്മയങ്ങൾ പ്രകൃതിയിൽ തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം കൂടിയായ തെന്മലയിൽ ഏർമാട വാസവും ട്രെക്കിങ്ങും പോലുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സേവ് ദി ഡേറ്റ് പോലെ കല്യാണ ഫോട്ടോഷൂട്ടുകളുടെ ഫേവറിറ്റ് സ്പോട്ട് കൂടിയാണിവിടം.

റോസ്മല
ആര്യങ്കാവ് റോസ്മല പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള മികച്ച സ്ഥലമാണ്. ആര്യങ്കാവ് വന മേഖലയ്ക്കും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായാണ് റോസ്മല സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴ പഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. തേയിലത്തോട്ടങ്ങളാലും വന്യഭംഗിയാലും പ്രകൃതി നിറഞ്ഞു നിൽക്കുന്ന അതിമനോഹരമാണ് സ്ഥലമാണ് റോസ്മല. പാലരുവിയുടെയും റോസ്മലയുടെയും തെന്മലയുടെയും ഭംഗി ഇപ്പോൾ വായിച്ചറിഞ്ഞ് പോകാൻ ആഗ്രഹിക്കുന്നവർക്കും ഈ സ്ഥലങ്ങളെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, ഇതുവരെ പോകാൻ സാധിക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. വെറും 750 രൂപയാണ് ഈ മൂന്നിടങ്ങളിലേക്കുമുള്ള ചാർജ്. ഇതിൽ പ്രവേശന ഫീസും ഉൾപ്പെടുന്നു.​ കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ഫോൺ: 0474-2752008, മൊബൈൽ: 7907273399, 9074780146 (കെ.എസ്.ആർ.ടി.സി, കൊല്ലം) എന്ന നമ്പരിൽ ബന്ധപ്പെടുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...