മുംബൈ: ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാതലത്തില്‍ നാളത്തെ(ചൊവ്വ) വിമാന സർവീസുകൾ റദ്ദാക്കി ആകാശ എയര്‍. അബുദാബി, ദോഹ, ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. മാർച്ച് 7 വരെയുള്ള ബുക്കിങുകള്‍ റിഷെഡ്യുൾ ചെയ്തു നൽകും. റീഫണ്ട് സൗകര്യവും ഒരുക്കും. യാത്രക്കാർ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും വിമാനക്കമ്പനി അറിയിച്ചു. വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പല വിമാനക്കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിവിധ വിമാന സർവീസുകൾ ഇന്നും റദ്ദാക്കിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്നും രാവിലെ 7.05നുള്ള കണ്ണൂർ – അബുദബി എയർ ഇന്ത്യ എക്സ്പ്രസ്സ്, 8.50 ൻ്റെ കണ്ണൂർ അബൂദബി എയർ ഇന്ത്യ എക്സ്പ്രസ്സ്, വൈകിട്ട് 3.40 ൻ്റെ ഇൻഡിഗോ കണ്ണൂർ – ദോഹ, വൈകിട്ട് 5 മണിക്കുള്ള കണ്ണൂർ – മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവയാണ് റദ്ദാക്കിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























