വീണ്ടും വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: വീണ്ടും വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി. ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. കൊലപാതകത്തിന്‍റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വെച്ച് വേട്ടയാടരുത്. രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളി തുടർന്ന് ആകാശ് തില്ലങ്കേരിയും കൂട്ടാളികളും. പി ജയരാജനെ ഇറക്കി വിവാദം ഒതുക്കാൻ സിപിഎം തയ്യാറെടുക്കുമ്പോൾ പാർട്ടിക്കായി ജയിലിൽ പോയ തന്നെ കരിവാരിത്തേക്കുന്നു എന്ന പ്രതിരോധവുമായിട്ടാണ് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയായ ജിജോ തില്ലങ്കേരി ഇന്ന് രാവിലെ രംഗത്തെത്തിയത്.

സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നത് തങ്ങളല്ല മാധ്യമങ്ങളാണെന്നും തള്ളിപ്പറഞ്ഞാലും പാർട്ടിക്കൊപ്പമെന്നുമാണ് ആകാശും സംഘവും പറയുന്നത്. ഇതിന് പിന്നാലെയാണ് ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ജിജോ തില്ലങ്കേരിയുടെ അടുത്ത ഫേസ്ബുക്ക് പോസ്റ്റും പ്രത്യക്ഷപ്പെടുന്നത്. രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിന്‍റെ കൂട്ടാളിയിട്ട പോസ്റ്റിൽ പറയുന്നു. 20 മിനിറ്റിന് ശേഷം ഫേസ്ബുക്കിൽ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

തില്ലങ്കേരിയിലെ സിപിഎം രക്തസാക്ഷി ബിജൂട്ടിയുടെ ബന്ധുവും കെ കെ ശൈലജയുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമായ രാഗിന്ദിനെതിരെയാണ് ആകാശും കൂട്ടാളികളും ആവർത്തിച്ച് ഫേസ്ബുക്ക് പോസ്റ്റിടുന്നത്. ആർഎസ്എസുകാരന്‍റെ കൊലപാതകക്കേസിൽ പാർട്ടിക്കായി ജയിലിൽ പോയ ആകാശിനെയും കുടുംബത്തേയും രാഗിന്ദ് ആക്ഷേപിക്കുന്നു എന്നാണ് ഇവരുടെ പരാതി.

പാർട്ടി ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിത്തേക്കുന്നത് എന്തിനെന്ന് ജിജോ തില്ലങ്കേരി പോസ്റ്റിട്ടു. പിന്നാലെ സിപിഎമ്മിനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും പ്രാദേശിക വിഷയങ്ങളിൽ പാർട്ടിയെ വലിച്ചിടുന്നത് മാധ്യമങ്ങളാണെന്നും ജയപ്രകാശും പ്രതികരിച്ചു. പി ജയരാജനെതന്നെയിക്കി ഒതുക്കാൻ സിപിഎം ഇറക്കിയതിന്‍റെ അങ്കലാപ്പിലാണ് ആകാശും കൂട്ടാളികളും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ

0
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി....

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

പത്തനംതിട്ടയില്‍ വഴിയരികില്‍ കൂട്ടിവെക്കുന്ന മാലിന്യങ്ങള്‍ രോഗഭീതി വര്‍ധിപ്പിക്കുന്നു

0
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ നടപ്പാതകളുടെ വശങ്ങളില്‍ ചാക്കുകളില്‍ കൂട്ടി വെക്കുന്ന മാലിന്യങ്ങള്‍...

പാലക്കാട് വീണ്ടും ഡെങ്കി മരണം ; അങ്കണവാടി ജീവനക്കാരി മരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു....