Wednesday, April 24, 2024 4:52 am

പ്രതിയെ പിടികൂടുമെന്ന് പറഞ്ഞ് നടത്തിയ നാടകം ചീറ്റി ; സിപിഎമ്മും മുഖ്യനും പ്രതിരോധത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെ പിടികൂടാതായതോടെ സിപിഎം പ്രതിരോധത്തില്‍. വിഷയത്തില്‍ ആദ്യ ഘട്ടത്തില്‍ നേടിയ മേല്‍ക്കൈ പ്രതിയെ കിട്ടാതായതോടെ സിപിഎമ്മിന് ക്ഷീണമാകുകയാണ്. പാര്‍ട്ടിയുടെ ഉന്നത നേതാവ് തന്നെ ആഭ്യന്തരം കയ്യാളുമ്പോള്‍ പാര്‍ട്ടി ഓഫീസിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞയാളെ കണ്ടുപിടിക്കാത്തത് നാളെ പ്രതിപക്ഷവും സര്‍ക്കാരിനെതിരെ ആയുധമാക്കും.

രാത്രി 11.24ന് എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ ഇത് കോണ്‍ഗ്രസ് ചെയ്തതാണെന്ന് ആരോപിച്ചിരുന്നു. കലാപമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് സംഭവം ആസൂത്രണം ചെയ്തതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. രാവിലെ വരെ കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തോട് പ്രതികരിച്ചില്ല. എന്നാല്‍ രാവിലെ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ ആരോപണം തള്ളി. എന്തടിസ്ഥാനത്തിലാണ് ഇപിയുടെ ആരോപണമെന്ന് അവരും ചോദിച്ചു.

മുഖ്യമന്ത്രി സ്ഥലത്ത് എത്തി സന്ദര്‍ശിക്കുകയും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുകയും ചെയ്‌തെങ്കിലും പിന്നീട് പുറത്തിറക്കിയ പ്രസ്താവനയില്‍ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചില്ല. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ കോണ്‍ഗ്രസിനെതിരായ ആരോപണം ഇപി മയപ്പെടുത്തുകയും ചെയ്തു. ആദ്യഘട്ടത്തില്‍ നേതാക്കള്‍ക്കുണ്ടായിരുന്ന ആവേശം തണുക്കുകയും ചെയ്തു.

രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനു പകരമായി കോണ്‍ഗ്രസ് എകെജി സെന്റര്‍ ആക്രമിച്ചുവെന്ന പ്രചാരണത്തില്‍ കോണ്‍ഗ്രസും ആദ്യമൊന്ന് പകച്ചിരുന്നു. തുടര്‍ന്ന് തെളിവ് എവിടെയെന്ന് അവര്‍ ചോദിച്ചതോടെ ആരോപണം തെളിയിക്കേണ്ട ബാധ്യത സിപിഎമ്മിനായി. പാര്‍ട്ടി ഓഫീസ് തകര്‍ത്ത പ്രതിയെ പിടിക്കാന്‍ വൈകുന്നതോടെ അത് സര്‍ക്കാരിനെതിരെയുള്ള ആയുധമായി പ്രതിപക്ഷം അതിനെ ഉപയോഗിക്കാനുള്ള സാധ്യതയും ഏറുകയാണ്. രണ്ടു ദിവസത്തിന് ശേഷം നിയമസഭ സമ്മേളിക്കുമ്പോള്‍ ഈ വിഷയം സഭയിലും വലിയ ചര്‍ച്ചയാകും. അതിനു മുമ്ബായി പ്രതിയെ പിടിച്ച്‌ കോണ്‍ഗ്രസ് ബന്ധം തെളിയിക്കേണ്ട ബാധ്യത ഇതോടെ സര്‍ക്കാരിനും സിപിഎമ്മിനുമായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

2023 ൽ കാലാവസ്ഥാദുരന്തം ഏറ്റവുമധികം അനുഭവിച്ച ഭൂപ്രദേശം ഏഷ്യയാണ് ; റിപ്പോർട്ടുകൾ പുറത്ത്

0
ജനീവ: കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവുമധികം ദുരന്തങ്ങൾ കഴിഞ്ഞവർഷം അനുഭവിച്ച ഭൂപ്രദേശം ഏഷ്യയാണെന്ന്...

കേരളത്തിൽ ഇന്ന് കൊട്ടിക്കലാശം ; വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറുവരെ, ആവേശത്തിൽ രാഷ്ട്രീയപാർട്ടികൾ

0
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പുതന്നെ കേരളത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ മുന്നണികളുടെ...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...