എ കെ ജി സെന്റര്‍ ആക്രണം : പ്രതിയെ പിടിക്കാന്‍ തലസ്ഥാനത്തുള്ള ഡിയോ ഉടമകളുടെ ലിസ്‌റ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എകെജി സെന്റര്‍ ആക്രണത്തിലെ പ്രതിയെ പിടിക്കാന്‍ പോലീസിന്റെ പുതിയ നീക്കം. പ്രതി എത്തിയ സ്കൂട്ടര്‍ ബ്രാന്റായ ഹോണ്ട ഡിയോ കേന്ദ്രീകരിച്ചാണ് പോലീസിന്റെ നീക്കം. ഇതിനായി തലസ്ഥാനത്തുള്ള ഡിയോ ഉടമകളുടെ ലിസ്‌റ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചുകഴിഞ്ഞു. സിഡാക്കിലെ പരിശോധനയിലും സിസിടിവി ദൃശ്യങ്ങളിലും അക്രമി വന്ന വാഹനം ഡിയോ സ്‌കൂട്ടറാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണം. ഇന്‍സ്‌പെക്ടര്‍മാരും, എസ്‌ഐമാരും ഉള്‍പ്പെടുന്ന 15 അംഗം സംഘത്തെ സ്‌കൂട്ടര്‍ ഉടമകളെ കണ്ടെത്താന്‍ വേണ്ടി മാത്രമായി നിയോഗിച്ചിരിക്കുകയാണ്.

അക്രമം നടന്ന ദിവസങ്ങളേറെ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച്‌ ഇതുവരെ വ്യക്തമായ സൂചനയില്ലാതെ കുഴയുകയാണ് പോലീസ്.
ശാസ്ത്രീയ പരിശോധനയിലൂടെ വാഹനനമ്പര്‍ ഉള്‍പ്പടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആയിരത്തിലേറെ ഫോണ്‍ രേഖകളും പോലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....