എ.കെ.ജി. സെന്റര്‍ ആക്രമണം : സ്വതന്ത്ര അന്വേഷണത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തലസ്ഥാനത്ത് എ.കെ.ജി.സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തിനു പുറത്തുള്ള ഏജന്‍സികളെ ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കെ.പി.സി.സി. സെക്രട്ടറിയുമായ ജോണ്‍ ഡാനിയലാണു പൊതുതാല്‍പര്യഹര്‍ജി നല്‍കിയത്.

ഐ.പി.എസ്. ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേകസംഘം അന്വേഷിച്ചിട്ടും തുമ്പു ലഭിച്ചില്ലെന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞു. കേരളത്തിനു പുറത്തുള്ള ഏജന്‍സി അന്വേഷിച്ചാലേ സത്യം പുറത്തു കൊണ്ടുവരാനാകൂ. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും ഏജന്‍സിയെ അന്വേഷണത്തിനു നിയോഗിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജനശ്രദ്ധ തിരിച്ചുവിടാന്‍ ആസൂത്രണം ചെയ്ത നാടകമാണ് എ.കെ.ജി. സെന്റര്‍ ആക്രമണമെന്നു നേരത്തേ സംശയം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഓഫിസുകള്‍ സംസ്ഥാന വ്യാപകമായി ആക്രമിക്കപ്പെട്ടതായും ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

0
മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ്...

കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി...