കേസില്‍ തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ട 56 കാരന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക ഹൈകോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ബെംഗ്ളുറു : പേരില്‍ ആശയക്കുഴപ്പം ഉണ്ടായതിനെ തുടര്‍ന്ന് ക്രിമിനല്‍ കേസില്‍ തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ട 56 കാരന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക ഹൈകോടതി ഉത്തരവ്. 2011ലെ ക്രിമിനല്‍ കേസില്‍ പ്രതിയായ രാജു എന്‍ജിഎന്‍ താനല്ലെന്ന് കാട്ടി കാളിദാസ ലേഔട്ടിലെ നിങ്കരാജു എന്ന എന്നയാളാണ് കോടതിയെ സമീപിച്ചത്.

വാറണ്ട് പുറപ്പെടുവിച്ച വ്യക്തി തന്നെയാണോ എന്ന് ഉറപ്പിക്കാതെ അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് കേസ് തള്ളിക്കൊണ്ട് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് വ്യക്തമാക്കി. ‘ഐഡന്റിഫികേഷന്‍ വിശദമായി പരിശോധിച്ചില്ല, അതിന്റെ ഫലമായി ഒരു നിരപരാധിയെ അറസ്റ്റ് ചെയ്തു. ഭരണഘടനയുടെ ആര്‍ടികിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും പരമപ്രധാനമാണ്. ഈ കേസില്‍ മൗലികാവകാശത്തിന്റെ ലംഘനമുണ്ട്, കോടതി വ്യക്തമാക്കി..

അറസ്റ്റിലാകുന്ന വ്യക്തിക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിനും പ്രശസ്തി നഷ്ടപ്പെട്ടതിനും നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയായി നിശ്ചയിച്ചു. അത് എട്ടാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ സാഹചര്യം കണക്കിലെടുത്ത് മാര്‍ഗനിര്‍ദേശങ്ങളോ നടപടിക്രമങ്ങളോ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍, അറസ്റ്റ് ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇതുമായി ബന്ധപ്പെട്ട പരിശീലനം നല്‍കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു.

വാറണ്ടില്‍ പറഞ്ഞിരിക്കുന്ന വ്യക്തിയുടെ പേരിന് സമാനമായി പിതാവിന്റെ (നിങ്കഗൗഡ) പേരായതിനാലാണ് നിംഗരാജുവിനെ അറസ്റ്റ് ചെയ്തത്. മിസ് ഇന്‍ഡ്യ ഹോളിഡേ (പ്രൈവറ്റ്) ലിമിറ്റഡിന്റെ മുന്‍ ഡയറക്ടര്‍ നിംഗരാജു എന്നയാളെ പിടികൂടേണ്ടതിന് പകരമാണ് അബദ്ധത്തില്‍ ഇദ്ദേഹം അറസ്റ്റിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ് ; കേസ്

0
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്...

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...