സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പൊലീസ് ഒരാളെ ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പോലീസ് ഒരാളെ ചോദ്യം ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് പോസ്റ്റിട്ട തിരുവനന്തപുരം അന്തിയൂര്‍ക്കോണം സ്വദേശിയെയാണ് ചോദ്യം ചെയ്യുന്നത്. സംഭവം കഴിഞ്ഞ് 24 മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. സൈബര്‍ സെല്ലിനു കൈമാറിയ വീഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാക്കി വീണ്ടും പരിശോധിക്കാനാണ് തീരുമാനം.

പോലീസ് കുന്നുകുഴിയിലെ ചില വീടുകള്‍ പരിശോധിച്ചിരുന്നു. ഒരു മിനിറ്റ് 32 സെക്കന്‍ഡാണ് ആക്രമണം നീണ്ടുനിന്നത്. ആക്രമണം നടന്നശേഷം പത്തു സെക്കന്‍ഡ് നേരം സ്‌ഫോടക വസ്തുവെറിഞ്ഞ മതിലിന് എതിര്‍വശത്തു നിന്നശേഷമാണ് പ്രതികള്‍ തിരികെ പോയത്. കുന്നുകുഴിയില്‍നിന്നു വരമ്പശേരി ജംക്ഷനില്‍ ഇവര്‍ എത്തിയിട്ടുണ്ട്. ഇവിടെ റോഡ് രണ്ടായി തിരിയുന്നുണ്ട്. അവിടെ നിന്നു പ്രതികള്‍ ലോ കോളജ് ഭാഗത്തേക്ക് പൊയെന്നാണ് പോലീസിന്റെ നിഗമനം.

കണ്ണമ്മൂല ഭാഗത്തെ 30 സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. എകെജി സെന്ററിന് നേരെ എറിഞ്ഞത് കൈകൊണ്ടു നിര്‍മിക്കുന്ന സ്‌ഫോടക വസ്തുവാണെന്നും എറിഞ്ഞയാള്‍ ഇതു കൈകാര്യം ചെയ്യുന്നതില്‍ മുന്‍പരിചയമുള്ളയാളാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അക്രമത്തില്‍ നേരിട്ടു പങ്കെടുത്തവരെ കൂടാതെ പിന്നിലാളുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമി എകെജി സെന്റര്‍ നല്ല പരിചയമുള്ളയാളാണ്. അതിന് സമീപത്തുള്ള ആള്‍ തന്നെയായിരിക്കുമെന്നും ആക്രമണം നടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...