കോട്ടണ്‍ ചൂതാട്ടം നടത്തിയ ഏഴുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പള്ളുരുത്തി : കോട്ടണ്‍ ചൂതാട്ടം നടത്തിയ ഏഴുപേര്‍ അറസ്റ്റില്‍. ഇടക്കൊച്ചി പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷഫീഖ്, ഇടക്കൊച്ചി തെക്കുംമുറി വീട്ടില്‍ സുനീര്‍, ഇടക്കൊച്ചി അക്വിനാസ് കോളജിനു സമീപം ചെമ്പിട്ടവീട്ടില്‍ അഷ്കര്‍, കടേഭാഗം കളത്തിപറമ്പ് വീട്ടില്‍ ഹബീബ്, പാണാവള്ളി പള്ളിക്കടവ് വീട്ടില്‍ മുഹമ്മദ് ഇര്‍ഫാന്‍, ഇടക്കൊച്ചി ബംഗ്ലാവ് പറമ്പില്‍ ഷിനാസ്, ഇടക്കൊച്ചി തേവന്‍ചേരി പറമ്പില്‍ മുബാറക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി അസി.പോലീസ് കമീഷണര്‍ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പള്ളുരുത്തി എസ്.ഐമാരായ പി.പി ജസ്റ്റിന്‍, സെബാസ്റ്റ്യന്‍ പി ചാക്കോ, കെ.എസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

പള്ളുരുത്തി കള്ളുഷാപ് റോഡിലെ സ്വകാര്യ ലോഡ്ജും പരിസരങ്ങളും കേന്ദ്രീകരിച്ച്‌ പണം വെച്ചുള്ള ചീട്ടുകളിയും കോട്ടണ്‍ കളിയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവരില്‍ നിന്ന് അരലക്ഷത്തോളം രൂപയും ആറ് മോട്ടോര്‍ ബൈക്കും കളിക്ക് ഉപയോഗിക്കുന്ന ചീട്ടുകളും പിടിച്ചെടുത്തു. മട്ടാഞ്ചേരി അസി.കമീഷണറുടെ സ്പെഷല്‍ ടീം അംഗങ്ങളായ എസ്.ഐ മധുസൂദനന്‍, എഡ്വിന്‍ റോസ്, കെ.എ. അനീഷ്, പ്രശാന്ത്, പ്രശോഭ്, ബിബിന്‍, പ്രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...