വിവാഹ നിശ്ചയശേഷം യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

എഴുകോണ്‍ : വിവാഹ നിശ്ചയശേഷം യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷി (25) നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സന്ധ്യാ ഭവനില്‍ സുനില്‍ കുമാറിന്റെ മകള്‍ സന്ധ്യ (22)യാണ് മരിച്ചത്. ഏപ്രില്‍ 27നാണ് സംഭവം. സ്ത്രീധനവും പുത്തന്‍ ബൈക്കും ആവശ്യപ്പെട്ട് അനീഷ് സന്ധ്യയെ ഫോണില്‍വിളിച്ച്‌ വഴക്കിട്ടിരുന്നതായി അച്ഛന്‍ സുനില്‍ കൊല്ലം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സന്ധ്യയുമായി സ്നേഹത്തിലായിരുന്ന അനീഷ് ബന്ധുക്കളെയുംകൂട്ടി വിവാഹാലോചനയ്ക്ക് എത്തിയിരുന്നു.

സാമ്പത്തിക ബാധ്യത തീര്‍ത്തശേഷമേ വിവാഹം നടത്താനാകൂവെന്ന് പിതാവ് അറിയിച്ചു. സ്ത്രീധനം ആവശ്യമില്ലെന്ന് അനീഷിന്റെ വീട്ടുകാര്‍ പറഞ്ഞു. ആറുമാസം കഴിഞ്ഞ് വിവാഹം നടത്താമെന്നുറപ്പ് നല്‍കി അനീഷും ബന്ധുക്കളും മടങ്ങിപ്പോയി. പിന്നീട് സ്ത്രീധനവും ബൈക്കും ആവശ്യപ്പെട്ട് അനീഷ് ശല്യപ്പെടുത്തി. സന്ധ്യ മരിച്ച ദിവസവും അനീഷ് വഴക്കിട്ടു. വഴക്കിനെത്തുടര്‍ന്നാണ് സന്ധ്യ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

സന്ധ്യയുടെ ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണും മറ്റ് തെളിവുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പോലീസ് കേസെടുത്തു. ഹൈക്കോടതി അനീഷിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഇയാള്‍ ഒളിവില്‍പോയി. പൂയപ്പള്ളി സിഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...