എന്റെ നിലപാടിൽ മാറ്റമില്ല; സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ തള്ളി അഖിൽ മാരാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന രൂക്ഷമായ വിമർശനങ്ങൾക്കിടയിലും തന്റെ നിലപാടിൽ ഉറച്ചുനിന്ന് അഖിൽ മാരാർതനിക്കെതിരെ ഉയരുന്ന കടുത്ത വിമർശനങ്ങളെയും പരിഹാസങ്ങളെയും അല്പം പോലും വകവെക്കാതെ തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ് ബിഗ് ബോസ് താരം അഖിൽ മാരാർ.. ‘പ്രസവം ആസ്വദിക്കണം’ എന്ന തന്റെ പരാമർശത്തിന് അനാവശ്യ വ്യാഖ്യാനങ്ങൾ നൽകി ആഘോഷിക്കുന്നവർക്ക് മറുപടിയുമായിട്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ആസ്വദിക്കുക എന്ന പദത്തെ ലഹരിയോ സെക്സോ ആയി കാണുന്നവർക്ക് സൃഷ്ടിയുടെ മഹത്തായ വേദനയെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് അദ്ദേഹം പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വാദിക്കുന്നു ലക്ഷ്യബോധത്തോടെ ഒരു കർമ്മത്തിൽ ഏർപ്പെടുമ്പോൾ അനുഭവപ്പെടുന്ന വേദന പോലും ഒരു വ്യക്തിക്ക് ആസ്വാദ്യകരമാകുമെന്നതാണ് മാരാർ ഉയർത്തുന്ന പ്രധാന വാദം.

രാജ്യസേവനം ലക്ഷ്യമാക്കി പട്ടാളത്തിൽ ചേരുന്ന ഒരാൾ കഠിനമായ പരിശീലനത്തെ ആസ്വദിക്കുന്നതുപോലെ, അമ്മയാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയും പ്രസവത്തെ ഒരു ബാധ്യതയായി കാണില്ല. ലക്ഷ്യമില്ലാതെ ഒന്നിലേക്ക് ഇറങ്ങിത്തിരിക്കുന്നവർക്ക് മാത്രമേ അത് ഭാരമായി അനുഭവപ്പെടുകയുള്ളൂ എന്നും, പ്രസവം നൽകുന്ന മൂല്യം തിരിച്ചറിയുന്നവർക്ക് ആ പ്രക്രിയ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കുന്ന സമൂഹത്തിന്റെ നിർബന്ധത്തിനോ അബദ്ധത്തിനോ വഴങ്ങി ഗർഭിണിയാകേണ്ടി വരുന്നവർക്ക് മാത്രമേ പ്രസവം ശാരീരിക സൗന്ദര്യം തകർക്കുന്നതോ സമാധാനം നശിപ്പിക്കുന്നതോ ആയ ഒരു ബാധ്യതയായി മാറുകയുള്ളൂ എന്ന് അഖിൽ മാരാർ പറയുന്നു. അങ്ങനെയുള്ളവർ സ്വന്തം കുടുംബത്തെയും ഭർത്താവിനെയും വെറുക്കുന്ന സാഹചര്യമുണ്ടാകുമെന്നും അത്തരക്കാരെ ലക്ഷ്യം വെച്ചാണ് സ്ത്രീ സംരക്ഷണം എന്ന വ്യാജേന ചിലർ രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിയാത്തവരാണ് തന്റെ വാക്കുകളെ വളച്ചൊടിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ആധുനിക കാലത്തെ പ്രസവചികിത്സയിലെ ചൂഷണങ്ങളെയും അഖിൽ മാരാർ തന്റെ പോസ്റ്റിൽ കടന്നാക്രമിക്കുന്നുണ്ട്. സ്ത്രീയുടെ പ്രസവകാലത്തെ വെറും കച്ചവടമാക്കി മാറ്റി, ശസ്ത്രക്രിയയിലൂടെ പണം തട്ടാൻ ശ്രമിക്കുന്ന ആശുപത്രി സംവിധാനങ്ങളെ അദ്ദേഹം ‘ചെന്നായകൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രസവം സഹിക്കാൻ കഴിയാത്ത വേദനയാണെന്ന ഭീതി പടർത്തിയും മാനസിക സംഘർഷം സൃഷ്ടിച്ചും സ്വാഭാവിക പ്രസവത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ പെൺകുട്ടികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...