വേനല്‍ മഴയില്‍ കലഞ്ഞൂരില്‍ വ്യാപകമായി കൃഷി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍ : കലഞ്ഞൂര്‍ മല്ലങ്കഴയില്‍ വേനല്‍ മഴയിലും ശക്തമായ കാറ്റിലും വ്യാപക കൃഷി നാശം. മല്ലങ്കഴയില്‍ ഇടയിലെ തുണ്ടിയില്‍ വീട്ടില്‍ ജി.വിശ്വനാഥന്റെ കൃഷിയിടത്തിലാണ് വലിയ നാശമുണ്ടായത്. ഓണം വിപണി മുന്നില്‍ കണ്ട്‌ വിശ്വനാഥന്‍ കൃഷി ചെയ്തിരുന്ന 170 മൂട് വാഴകളാണ് കാറ്റില്‍ നിലംപതിച്ചത്. ഇതില്‍ കൂടുതലും കുലച്ച ഏത്തവാഴകള്‍ ആയിരുന്നു. 200 മൂട് മരച്ചീനിയും കാറ്റില്‍ പിഴുത് വീണു. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഈ കര്‍ഷകനുമാത്രം കണക്കാക്കുന്നത്‌. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന ആളാണ് വിശ്വനാഥന്‍. ഇതിന് സമീപത്ത് തന്നെയുള്ള മോഹനന്‍ നായരുടെ കൃഷിയിടത്തിലെ 65 മൂട് വാഴയും കാറ്റില്‍ നിലംപതിച്ചു. കൃഷിയില്‍ വലിയ ലാഭം ലഭിക്കാതെയിരുന്നിട്ടും കൃഷിയോടുള്ള ആഗ്രഹം കൊണ്ടാണ് ഇത്രയും പണം മുടക്കി കൃഷി ചെയ്തിരുന്നതെന്നും എന്നാല്‍ അതെല്ലാം വിഫലമായതായും കര്‍ഷകര്‍ പറയുന്നു.

കൃഷിവകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി സ്ഥലം സന്ദര്‍ശിച്ച് പോയെങ്കിലും സര്‍ക്കാര്‍ ഫണ്ട് കുറവായതിനാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ല എന്നാണ് അധികൃതര്‍ അറിയിച്ചത്. ഒടിഞ്ഞുവീണ വാഴകള്‍ കൃഷിയിടത്തില്‍ നിന്നും വെട്ടിമാറ്റിയെങ്കില്‍ മാത്രമേ അടുത്ത കൃഷി ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കൂ. എന്നാല്‍ ഒടിഞ്ഞു വീണ നൂറുകണക്കിന് വാഴകള്‍ നീക്കം ചെയ്യുവാനും കര്‍ഷകര്‍ക്ക് നല്ലൊരു തുക ചിലവാകും. വേനല്‍ മഴ ജില്ലയിലെ മലയോര മേഖലയ്ക്ക് ആശ്വാസമായെങ്കിലും പല സ്ഥലങ്ങളിലും കാര്‍ഷിക മേഖലയില്‍ ഉണ്ടായ നാശനഷ്ടം ജില്ലയിലെ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...