പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നിയമസഭയില്‍ മദ്യപിച്ചെത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നിയമസഭയില്‍ മദ്യപിച്ചെത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം. ഇന്ന് നടന്ന മെയ് ദിന പ്രത്യേക സെഷനില്‍ മുഖ്യമന്ത്രി മദ്യപിച്ച് എത്തിയതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ സഭയിലെ എല്ലാ അംഗങ്ങള്‍ക്കും ആല്‍ക്കഹോള്‍ പരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ തലവനെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും സത്യം തെളിയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശിരോമണി അകാലിദളും മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായെത്തി. ഭഗവന്ത് മന്‍ സഭയില്‍ സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു.

മുഖ്യമന്ത്രി മദ്യപിച്ച് വരുന്നത് സഭക്ക് തന്നെ അപമാനമാണെന്നും സത്യം തെളിയിക്കാന്‍ മുഖ്യമന്ത്രി ഡോപ് ടെസ്റ്റിന് വിധേയനാകണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടു.ആം ആദ്മിയില്‍ നിന്ന് ഈയിടെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സ്വാതി മലിവാള്‍ എംപി ഭഗവന്ത് മന്നിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ‘ജനാധിപത്യത്തിന്റെ ക്ഷേത്രമായ നിയമസഭയില്‍ മുഖ്യമന്ത്രി മദ്യപിച്ചെത്തിയെന്നാണ് ആരോപണം. ഈ മനുഷ്യന്‍ ഗുരുദ്വാരകളില്‍ മദ്യപിച്ച് പോകുന്നു, ക്ഷേത്രങ്ങളില്‍ മദ്യപിച്ചു പോകുന്നു, ലോക്സഭയില്‍ മദ്യപിച്ച് വരുമായിരുന്നു, സര്‍ക്കാര്‍ യോഗങ്ങളില്‍ മദ്യപിച്ച് പങ്കെടുക്കുന്നു, വിദേശയാത്രയില്‍ അമിതമായി മദ്യപിച്ചതിനാല്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവവുമുണ്ടായി’ -ഭഗവന്ത് മന്നിന്റെ മുന്‍ സഹപ്രവര്‍ത്തക കൂടിയായ മലിവാള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...