പെട്രോൾ – ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പെട്രോൾ – ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കടുത്ത പ്രതിസന്ധിയിലും കഴിഞ്ഞ 60 ദിവസമായിട്ടും ഇന്ത്യ ശക്തമായി നിലകൊള്ളുന്നു. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു എന്നും കേന്ദ്രമന്ത്രി. വൻ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ പോലും ഡീസലിന് വില ഉയർത്തിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ഇന്ധന വിലക്കയറ്റം പിടിച്ചു നിർത്തിയെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു. ഇന്ത്യൻ അടുക്കളകൾ ക്ഷയിക്കാൻ കേന്ദ്രം അനുവദിച്ചിട്ടില്ല. എല്ലാ പൗരൻമാർക്കും ഊർജ സുരക്ഷ ഉറപ്പാക്കി. രാജ്യാന്തര വിപണിയിൽ ഇന്ധന വില കൂടിയപ്പോഴും ഇന്ത്യ ജനങ്ങളിൽ ബാധ്യത അടിച്ചേൽപ്പിച്ചില്ല. റിഫൈനറികളിൽ എൽപിജി ഉത്പാദനം വർധിപ്പിച്ചു. രാജ്യത്തിന് ആവശ്യമായ 60 ശതമാനം എൽപിജി ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

രാജ്യത്ത് പെട്രോൾ ഡീസൽ വില കൂട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഗൾഫ് മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളുടെ തകർച്ച ഇന്ധന വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രതിസന്ധി നീണ്ടു പോയാൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഏപ്രിലിലെ മാസത്തിലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...