കൊല്ലം: കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്ന് എൻഡിഎയിൽ ചേര്‍ന്ന അഖിൽ മാരാർ. കോണ്‍ഗ്രസ് പാര്‍ട്ടിലുള്ള പലരും അനുഭവങ്ങൾ പറഞ്ഞതിൽ നിന്നാണ് ഇക്കാര്യം പറയുന്നത്. കോണ്‍ഗ്രസിൽ ഉയർന്ന് വന്ന മാത്യു കുഴൽനാടനെ ബിജെപിക്കാര്‍ പോലും പൊക്കി പറഞ്ഞിരുന്നു. മാത്യൂ കുഴൽനാടനിട്ട് പോലും അടിപ്പണി ചെയ്ത് തന്‍റെ രീതിയിലേക്ക് കാര്യങ്ങൾ കൊണ്ട് വരികയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. എന്നാല്‍ ജനങ്ങൾക്ക് വേണ്ട സർക്കാരിനെ കടന്നാക്രമിക്കാൻ ഒന്നും ചെയ്യാത്തയാളാണ് സതീശൻ. പാര്‍ട്ടി വേണ്ടി കഷ്ടപ്പെടുന്ന യൂത്ത് കോൺഗ്രസുകാര്‍ക്ക് വേണ്ടിയും സതീശൻ ഒന്നും ചെയ്യുന്നില്ലെന്ന് അഖിൽ പറഞ്ഞു. ഒരു ജനപ്രതിനിധി അല്ലെങ്കിൽ രാഷ്ട്രീയ നേതാവ് ജനങ്ങളെ കാണുമ്പോൾ അവരോട് അങ്ങോട്ട് പോയി സംസാരിക്കണം. ഒരിക്കൽ ദുബായ് എയര്‍പോര്‍ട്ടിൽ വച്ച് ഒരു പുസ്തകം എടുത്ത് വച്ച് ജാഡ കളിച്ചിരിക്കുകയാണ് സതീശൻ ചെയ്തത്. മമ്മൂക്ക പോലും ഈ ജാഡ കാണിക്കില്ല. താൻ പോലും ആളുകളോട് സംസാരിക്കുമ്പോൾ പ്രതിപക്ഷ നേതാവ് ജാഡയിട്ട് നിൽക്കുകയാണ്. കാണുമ്പോൾ തന്നെ ചാണകം വാരിയെറിയാൻ തോന്നുമെന്നും അഖിൽ മാരാർ പറഞ്ഞു. ഒരു ഓണ്‍ലൈനിൽ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിലിന്‍റെ പ്രതികരണം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























