ചെങ്ങന്നൂര്‍: അഖില ഭാരത അയ്യപ്പ സേവാസംഘം ശബരിമല സീസണില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിവിധ വകുപ്പ് മേധാവികളെ ആദരിച്ചു. ആദരവ് ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു.
അഖില ഭാരത അയ്യപ്പ സേവാസംഘം മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ഓഫീസര്‍ ഗണേഷ് പുലിയൂര്‍, ഡിറ്റിഒ ജേക്കബ് മാത്യു, തഹസില്‍ദാര്‍ എസ്.മോഹനന്‍പിള്ള, ആര്‍.പി.എഫ് കമാന്‍ഡര്‍ ആര്‍.എസ്.രാജേഷ്, സി.ഐ. എം.സുധിലാല്‍, എസ്.ഐ. എസ്.വി.ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, കെഎസ്ആര്‍ടിസി കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍, സോമന്‍ പ്ലാപ്പള്ളി, റ്റി.സി.ഉണ്ണികൃഷ്ണന്‍, ഷാജി വേഴപ്പറമ്പില്‍, കെ.ബി.യശോദരന്‍, ബാബു കല്ലൂത്ര, രാമചന്ദ്രകൈമള്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.