അഖില കേരളാ പാണർ സമാജം സംസ്ഥാന സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഖില കേരളാ പാണർ സമാജം സംസ്ഥാന സമ്മേളനം പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്നു. പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ.ടി  സക്കീർ ഹുസൈൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര- കേരള സർക്കാരുകൾ പട്ടികജാതി വിഭാഗങ്ങളുടെ നിർദേശങ്ങൾ സ്വീകരിച്ചു കൊണ്ടുള്ള വികസന നയം ആവിഷ്ക്കരിക്കുക, കേരളത്തിൽ പൊതു സമ്പത്തിന്റെ അർഹമായ വിഹിതങ്ങൾ കൃത്യമായ നിരീക്ഷണത്തോടും വിലയിരുത്തലോടും കൂടി പട്ടിക ജാതി – പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിന് വിനിയോഗിക്കുക, തുടങ്ങിയ സുപ്രധാനമായ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് അഖില കേരളാ പാണർ സമാജത്തിന്റെ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ സംഘടിപ്പിച്ചത്.

രാജൻ തിരുവാങ്കുളത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  സംസ്ഥാന രക്ഷാധികാരി ഡോ. പി ശിവാനന്ദൻ, ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി, പാണൻ  ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ടി പി കനകദാസ്,  തിരുവരങ്ങ് സാമുദായിക സാംസ്കാരിക വേദി ജനറൽ സെക്രട്ടറി എം റ്റി  രാജേന്ദ്രൻ, കേരള പാണർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി എൻ രവീന്ദ്രൻ, സാജൻ ചെങ്ങന്നൂർ, പി സോമൻ, ബിന്ദു  വാഴമുട്ടം, റ്റി  റ്റി  സുശീലൻ  തുടങ്ങിയവർ പ്രസംഗിച്ചു.

പാലക്കാട് മെഡിക്കൽ കോളേജ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കവും പട്ടികജാതി ലിസ്റ്റ് വിപുലീകരിക്കാനും ദളിത് മുസ്ലിം ദളിത് ക്രിസ്ത്യൻ സംവരത്തിന് കേന്ദ്ര – കേരള സർക്കാരുകൾ നടത്തുന്ന നീക്കങ്ങളും പട്ടികവിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും പട്ടികജാതി പട്ടിക വർഗ്ഗ സമൂഹം ഇതു ഗൗരവത്തോടെ കാണണമെന്ന് പ്രതിനിധി സമ്മേളനത്തിൽ നടന്ന ചർച്ചയിൽ  പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഭാരവാഹികളായി ഡോ. പി ശിവാന്ദൻ (രക്ഷധികാരി), പി എൻ സുകുമാരൻ (പ്രസിഡന്റ്), കെ പി കൈരളി , തിരുമാങ്കുളം രാജൻ,മോഹൻ കൊട്ടാരക്കര (വൈസ് പ്രസിഡന്റുമാർ), സുനിൽ വലഞ്ചുഴി(ജനറൽ സെക്രട്ടറി),പി കെ പ്രസാദ്, റ്റി റ്റി സുസീലൻ,രഘു കരുവാറ്റ, ടി എസ് രാജു പന്തളം(സെക്രട്ടറിമാർ) പി സോമൻ പന്മന (ട്രഷറർ), എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...