കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണം : സി പി ഐ ഇളമണ്ണൂർ ലോക്കൽ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി : അടൂരിൽ നിന്നും ഇരുപത്തിമൂന്ന് ജംഗ്ഷൻ വഴി മാവിള കലഞ്ഞൂർ പത്തനാപുരം റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസ്സ് സർവീസ് നിർത്തലാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞുവെന്നും ഇത് അടിയന്തിരമായി പുനരാരംഭിക്കണം എന്നും സി പി ഐ ഇളമണ്ണൂർ ലോക്കൽ സമ്മേളനം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു. സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എം കെ വാമൻ, ഷൈലജ സുഗതൻ, കെ തുളസീധരൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി പി ആർ ഗോപിനാഥൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, ജില്ലാ കൗൺസിൽ അംഗം സി കെ അശോകൻ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എം കെ വാമൻ, സി പി ഐ മണ്ഡലം കമ്മറ്റി അംഗം മങ്ങാട് സുരേന്ദ്രൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി കെ സേതുകുമാർ, മഹിളാ സംഘം മണ്ഡലം സെക്രട്ടറി മിനി മോഹൻ, എ ഐ വൈ എഫ് കോന്നി മണ്ഡലം പ്രസിഡന്റ് എസ് അജിത്, ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ആർ സുഭാഷ് കുമാർ( ലോക്കൽ സെക്രട്ടറി), കെ സേതുകുമാർ(അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...