കോന്നി : ഇന്ധന വില വർധനവിന് എതിരെ സി പി ഐ ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സി പി ഐ ഐരവൺ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. പുഷ്പകുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ ഐരവൺ ലോക്കൽ സെക്രട്ടറി വിജയ വിത്സൺ, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ബിനോയ് ജോൺ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
സി പി ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
RECENT NEWS
Advertisment



























