ഭാര്യയെയും മകളെയും മർദ്ദിച്ചെന്ന പരാതിയിൽ വഴിത്തിരിവ് ; ഭർത്താവിനും മാതാവിനും പൊള്ളലേറ്റതിന്‍റെ ദൃശ്യം പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പണം ആവശ്യപ്പെട്ട് ഭാര്യയേയും മകളെയും ക്രൂരമായി മര്‍ദ്ധിച്ചുവെന്ന പരാതിയില്‍ വഴിത്തിരിവ്. കേസില്‍ പ്രതിയായ ഭര്‍ത്താവിനും മാതാവിനും സാരമായി പൊള്ളലേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. താമരശ്ശേരി താഴേ പരപ്പന്‍പൊയില്‍ മോടോത്ത് ഷാജിക്കെതിരെയാണ് ഭാര്യ കക്കോടി സ്വദേശിനി ഫിനിയ താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. തന്റെ ചെവി കടിച്ചു മുറിച്ചുവെന്നും മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചുവെന്നും കൈ തിരിച്ച്‌ ഒടിച്ചുവെന്നുമായിരുന്നു പരാതി.

ഭാര്യയുടെ ആരോപണങ്ങള്‍ നിഷേധിച്ച്‌ ഷാജി രംഗത്തെത്തിയത്. ഭാര്യയുടെ സഹോദരിക്ക് നല്‍കിയ പണം തിരിച്ചു ചോദിച്ചതിന്റെ പേരില്‍ തന്റെ മുഖത്ത് ഭാര്യ തിളച്ച ചായ ഒഴിക്കുകയായിരുന്നുവെന്നും ഈ സമയം തന്റെ അടുത്തുണ്ടായിരുന്ന മാതാവിനും മകള്‍ക്കും പൊള്ളലേറ്റുവെന്നും ഷാജി പറയുന്നു. മകളുടെ കൈക്ക് പരുക്കേറ്റത് നേരത്തെ സൈക്കിളില്‍ നിന്ന് വീണപ്പോഴാണ്. ബാങ്കില്‍ നിന്ന് ലോണെടുത്ത് നല്‍കിയ പണം തിരികെ നല്‍കാത്തതിനാല്‍ ജപ്തി ഭീഷണി നേരിടുകയാണെന്നും ഷാജി പറഞ്ഞു. പോലീസ് സത്യ സന്ധമായ അന്വേഷണം നടത്തണമെന്നും ഷാജി ആവശ്യപ്പെട്ടു.

വ്യാഴാഴ്ച വൈകീട്ടാണ് പരപ്പന്‍പൊയിലിലെ വീട്ടില്‍ വെച്ച്‌ ഇവര്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. ഇരുവിഭാഗവും ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഷാജിക്കും മാതാവ് പാത്തുമ്മക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇരുവരുടേയും മുഖത്തും ദേഹത്തുമെല്ലാം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയില്‍ ചകിത്സ തേടിയത്. എന്നാല്‍ ഭാര്യയുടെ പരാതിയില്‍ മാത്രമാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. ഷാജിക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...