അഖില ഭാരത അയ്യപ്പസേവാ സംഘത്തിലെ അധികാര തര്‍ക്കം കൈയാങ്കളിയിലെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അഖില ഭാരത അയ്യപ്പസേവാ സംഘത്തിലെ അധികാര തര്‍ക്കം കൈയാങ്കളിയിലെത്തി. സെന്‍ട്രല്‍ വര്‍ക്കിങ് കമ്മറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പട്ടവരുടെ നേതൃത്വത്തില്‍ പമ്ബയിലെ അയ്യപ്പ സേവാസംഘം ഓഫീസില്‍ കൈയാങ്കളി.ഔദ്യോഗിക പക്ഷത്തെ പ്രകാശ് കോഴിക്കോട്, പ്രസാദ് കുഴിക്കാല എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.ചൊവ്വാഴ്ച രാവിലെ 6.45 നായിരുന്നു സംഭവം. പ്രകാശും പ്രസാദും ഓഫീസില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം പാലക്കാട് കൊച്ചുകൃഷ്ണന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമെത്തി കതകില്‍ തട്ടി. കതക് തുറന്നതിന് പിന്നാലെ സംഘം അകത്തേക്ക് പാഞ്ഞു കയറി പ്രകാശ് കോഴിക്കോടിനെയും പ്രസാദിനെയും മര്‍ദിച്ചു. ഓഫീസിന്റെ ജനാലച്ചില്ലുകള്‍ തകര്‍ത്തു. പ്രസാദിന്റെ പുറത്ത് പരുക്കുണ്ട്.

ഇന്ന് വൈകിട്ട് ശബരിമല നട തുറക്കുകയാണ്. അതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രകാശും പ്രസാദും എത്തിയിരുന്നത്. മര്‍ദന വിവരം അറിഞ്ഞ് ഇരുവിഭാഗങ്ങളും തമ്ബടിച്ചതോടെ പോലീസ് സ്ഥലത്ത് വന്നു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. 51 അംഗ കേന്ദ്രവര്‍ക്കിങ് കമ്മറ്റിയില്‍ നിന്ന് കൊച്ചുകൃഷ്ണന്‍ പാലക്കാട്,കൊയ്യം ജനാര്‍ദനന്‍ എന്നിങ്ങനെ അഞ്ചു പേരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അധികാരത്തര്‍ക്കമാണ് സസ്‌പെന്‍ഷനിലും അടിയിലും കലാശിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡര്‍ നിയമന വിവാദം : മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ല ; കെ ബാബു

0
കൊച്ചി: വിവാദമായ ഗവണമെൻ്റ് പ്ലീഡര്‍ നിയമനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച്...

ചൈനീസ് മാഗ്നറ്റുകൾ ഇനി ഇല്ല ; ഇലക്ട്രിക്ക് വിപ്ലവം തീർക്കാൻ വെർച്വൽ മാഗ്നറ്റ് സിൻക്രണസ്...

0
ലോകം മുഴുവൻ ചൈനയുടെ കാന്തങ്ങൾക്കായി ക്യൂ നിൽക്കുമ്പോൾ, വെറും സോഫ്റ്റ്‌വെയർ ഉപയോഗിച്ച്...

ദൂരപരിധി ലംഘനം : മാറാടിയിലെ കള്ളുഷാപ്പ് എക്സൈസ് പൂട്ടിച്ചു

0
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ദൂരപരിധി പാലിക്കാതെ പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ്...

ജനങ്ങളാണ് വിഐപികളെന്ന് കരുതിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.സി. വേണു​ഗോപാൽ

0
കോട്ടയം: ജനപ്രതിനിധികൾ വിഐപികളെല്ലെന്നും ജനങ്ങളാണ് വിഐപികളെന്നും കരുതിയ ആളാണ് ഉമ്മൻ ചാണ്ടിയെന്ന് എഐസിസി...