പ്രഥമ ‘അക്ഷരജ്യോതി’ പുരസ്കാരം താമരക്കുളം വി വി എച്ച് എസ് എസിന്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ‘ സുഗതവനം’ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ‘അക്ഷരജ്യോതി’ പുരസ്കാരം ആലപ്പുഴ താമരക്കുളം വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്കൂളിന് സമർപ്പിക്കും. കഴിഞ്ഞകാലങ്ങളിലെ മാതൃക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകാൻ ട്രസ്റ്റ് തീരുമാനിച്ചത്. വിദ്യാഭ്യാസ രംഗങ്ങളിലും, പരിസ്ഥിതി കാർഷിക മേഖലകളിലും, കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി കലാ കായിക ശാസ്ത്ര വിവര സാങ്കേതിക പ്രവർത്തി പരിചയ മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ അമൂല്യമായ നേട്ടങ്ങളും ഈ കലാലയത്തിന്റെ പ്രത്യേകതകളാണ്.കഴിഞ്ഞ വർഷങ്ങളിൽ എസ് എസ് എൽസിക്കും പ്ലസ് ടു വിനും ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച സ്‌കൂളെന്ന നേട്ടവും സ്‌കൂളിന് സ്വന്തമാണ്. കൂടാതെ ബെസ്റ്റ് പി ടി എ അവാർഡ്, വനമിത്ര അവാർഡ്, ജൈവ വൈവിദ്ധ്യ ബോർഡിന്റെ അവാർഡ്, ജില്ലാ ശുചിത്വമിഷൻ മാതൃക വിദ്യാലയം അവാർഡ് ഊർജ സംരക്ഷണ അവാർഡ് തുടങ്ങിയവ ഈ സ്കൂളിന്റെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്. ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രൈമറി അധ്യാപകർക്കുള്ള പ്രഥമ ‘ഗുരുജ്യോതി’ പുരസ്കാര വിതരണ വേദിയിൽ വെച്ച് സ്കൂളിനുള്ള ആദരവ് സമർപ്പിക്കും. പ്രശസ്തി പത്രവും ഫലകവും 10001 രൂപയുമാണ് സമ്മാനത്തുക. ഡോ. ജിതേഷ്ജി, കെ വി രാമാനുജൻ തമ്പി, ഡോ. വൈ ജോയി, ശൂരനാട് രാധാകൃഷ്ണൻ തുടങ്ങിയവരുടെ പാനലാണ് അവാർഡുകൾ തീരുമാനിച്ചത്.ഒക്ടോബർ 25ന് വൈകിട്ട് മൂന്നിന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അവാർഡ് വിതരണചടങ്ങ് സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി കെ ഗോപൻ, വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ജിതേഷ്‌ജി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...