പത്തനംതിട്ട : പന്തളത്തിന് അഭിമാന നേട്ടവുമായി അക്ഷയ. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് അവസരം ലഭിച്ചിരിക്കുന്നത് അക്ഷയ എന്ന മിടുക്കിക്കാണ്. പന്തളം തോട്ടക്കോണം സൗപര്‍ണ്ണികയില്‍ പ്രകാശ് നായരുടേയും ബിന്ദു പ്രകാശിന്റെയും മകളാണ് അക്ഷയ. മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അക്ഷയ. കോളജിലെ എന്‍.സി.സയുടെ കേഡറ്റുമായ അക്ഷയ് പ്രകാശ് ‘ഇപ്പോള്‍ ഡല്‍ഹിയില്‍ ആര്‍.ഡി ക്യാമ്പില്‍ തീവ്രപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മകള്‍ക്കും തന്റെ കുടുംബത്തിനും ലഭിച്ച അപൂര്‍വ്വ നേട്ടമായിട്ടാണ് അക്ഷയയുടെ മാതാപിതാക്കള്‍ ഈ അംഗീകാരത്തെ കാണുന്നത്.
പന്തളത്തിന് അഭിമാനം ; അപൂര്‍വ്വ നേട്ടവുമായി അക്ഷയ
RECENT NEWS
Advertisment