അലഹബാദ്: ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ തബ്‌ലീഗ് അംഗങ്ങളെ എത്രയും വേഗം പുറത്തിറക്കണമെന്ന് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിനോട് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസുമാരായ സൗരഭ് ശ്യാം, ശശികാന്ത് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി അഭിഭാഷകനായ ഷാദ് അന്‍വര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണിതെന്നും കോടതി വ്യക്തമാക്കി.
ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ തബ്‌ലീഗ് അംഗങ്ങളെ എത്രയും വേഗം പുറത്തിറക്കണമെന്ന് അലഹബാദ് ഹൈക്കോടതി
RECENT NEWS
Advertisment