Sunday, June 30, 2024 8:04 am

കാത്തിരിപ്പിന് വിരാമം ; ആലപ്പുഴ ബൈപാസ് ജനങ്ങള്‍ക്കായി തുറന്നുനല്‍കി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപാസ് ജനങ്ങള്‍ക്കായി തുറന്നുനല്‍കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ബൈപാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍ രംഗത്ത് എത്തി. കേരളവും കേന്ദ്രവും ഒരുമിച്ച് ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. റോഡില്‍ അല്ല ജനങ്ങളുടെ ഹൃദയത്തില്‍ ഫ്‌ളക്‌സ് വയ്ക്കാന്‍ പറ്റണമെന്നും മന്ത്രി പറഞ്ഞു. നാല്‍പത്തിയെട്ട് വര്‍ഷം നീണ്ട കാത്തിരിപ്പ് വിരാമമിട്ടാണ് ആലപ്പുഴ ബൈപാസ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്. 1972 ലാണ് ആലപ്പുഴ ബൈപാസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പല തവണ നിര്‍മാണം തുടങ്ങുകയും മുടങ്ങുകയും ചെയ്തു.

ഏറ്റവും ഒടുവില്‍ 48 വര്‍ഷങ്ങള്‍ക്കിപ്പുറം ബൈപാസ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇതിനായി പ്രയത്‌നിച്ച കരങ്ങള്‍ നിരവധിയാണ്. കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്ന ആദ്യത്തെ മേല്‍പാലം എന്ന പ്രത്യേകത കൂടി ആലപ്പുഴ ബൈപാസിലെ മേല്‍പാലത്തിനുണ്ട്.
344 കോടിയാണ് ബൈപാസിന്റെ നിര്‍മാണത്തിനായി ആകെ ചെലവ്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി മുടക്കി. ഇതിന് പുറമേ മേല്‍പാലത്തിനായി റെയില്‍വേയ്ക്ക് ഏഴ് കോടി കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനം അധികമായും ചെലവഴിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബി​ജെ​പി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് ജെ.​പി ന​ദ്ദ തന്നെ തുടരാൻ സാധ്യത

0
ഡ​ൽ​ഹി: ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി ജെ.​പി. ന​ദ്ദ തു​ട​ർ​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. ജ​നു​വ​രി വ​രെ...

സംസ്ഥാനത്ത് എച്ച് 1 എൻ 1, ഡെങ്കി കേസുകൾ ഉയരുന്നു ; ശ്രദ്ധ വേണം

0
തിരുവനന്തപുരം : കേരളം പനികിടക്കയിൽ. സംസ്ഥാനത്ത് പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നു. എച്ച്...

മേരെ പ്യാരേ ദേശ് വാസിയോം… ; പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ പരിപാടി ഇന്ന്...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ സംപ്രേക്ഷണ പരിപാടിയായ മൻ കി...

മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു , കാർ പാഞ്ഞുകയറി ; കോവളത്ത് ബന്ധുക്കളുടെ മുന്നിൽ...

0
തിരുവനന്തപുരം: കോവളം കാരോട് ബൈപ്പാസിൽ മിനിലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ്...