ഓൺലൈൻ ക്ലാസിനിടെ രക്ഷാകർത്താക്കൾക്കെതിരെ പരാതി ; കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

മാ​രാ​രി​ക്കു​ളം : ഓ​ൺ​ലൈ​ൻ ക്ലാ​സി​നി​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ പ​രാ​തി​പ്പെ​ട്ട ബാ​ലി​ക​യെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഏ​റ്റെ​ടു​ത്തു. മാ​രാ​രി​ക്കു​ള​ത്ത് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​താ​ണ്. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തെ​ച്ചൊ​ല്ലി കു​ടും​ബ കോ​ട​തി​യി​ൽ കേ​സും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​മ്മ വി​ദേ​ശ​ത്താ​ണ്. അ​ച്ഛ​നൊ​പ്പ​മാ​ണ് കു​ട്ടി ക​ഴി​ഞ്ഞി​രു​ന്ന​ത്. മൂ​ന്നു ​മാ​സം മു​മ്പ്​ അ​മ്മ നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കു​ട്ടി​യെ വി​ട്ടു​കി​ട്ടാ​ൻ ഹ​ര​ജി ന​ൽ​കി.

ഈ ​മാ​സം 26 വ​രെ അ​മ്മ​ക്കൊ​പ്പം ക​ഴി​യാ​ൻ കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് കു​ട്ടി അ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. രാ​വി​ലെ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ ത​ന്നെ വീ​ട്ടി​ൽ പൂ​ട്ടി​യി​​ട്ടെ​ന്ന്​ വി​ദ്യാ​ർ​​ഥി​നി പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. മാ​രാ​രി​ക്കു​ളം സി.​ഐ എ​സ്.രാ​ജേ​ഷ്, എ​സ്.​ഐ സ​ഞ്​​ജീ​വ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​യെ തേ​ടി​യെ​ത്തി. അ​ച്ഛ​നൊ​പ്പം താ​മ​സി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്ന് കു​ട്ടി പ​റ​ഞ്ഞ​തെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗം ജ​ല​ജ ച​ന്ദ്ര​ൻ കു​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച്​ താ​ൽ​ക്കാ​ലി​ക സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്തു. കു​ട്ടി​യെ 26ന് ​കു​ടും​ബ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന്​ ജ​ല​ജ ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് : 23 അപേക്ഷകള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ്...

ഇലന്തൂരില്‍ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

0
പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം...

പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങും : 85,51,069 രൂപയുടെ ബഡ്ജറ്റിന് വ്യാപാരി...

0
പത്തനംതിട്ട : പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങുന്നത് ഉള്‍പ്പെടെയുള്ള...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...