തൃശൂർ വടക്കേച്ചിറ പുനരുദ്ധാരണം പൂ‍ത്തിയായി ; ഉദ്ഘാടനം ഒകടോബ‍ർ 10ന്

For full experience, Download our mobile application:
Get it on Google Play

തൃശൂ‍ര്‍ : തൃശൂരിലെ ജലശ്രോതസ്സായ വടക്കേച്ചിറയിൽ നടന്നുവന്നിരുന്ന പുനരുദ്ധാരണം പൂർത്തിയായി. നവീകരിച്ച വടക്കേച്ചിറയുടെ ഉദ്ഘാടനം ഒകടോബർ പത്തിന് വൈകീട്ട് ആറ് മണിക്ക് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും. നഗരസഭാ മേയർ എം.കെ വർഗ്ഗീസ്, എംഎൽഎ പി.ബാലചന്ദ്രൻ,  കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും.

മൂന്ന് ഏക്കറിലധികം വിസ്തീർണ്ണമുള്ള വടക്കേച്ചിറയുടെ പടവുകൾ ശരിയാക്കി, ചെളി നീക്കി, വെള്ളം കെമിക്കൽ ട്രീറ്റ്മെന്റ് നടത്തി ശുദ്ധീകരിച്ചു. മതിലുകളുടെ വശങ്ങളിൽ നിന്നുളള അഴുക്കുചാലുകളിലെ മാലിന്യം കലർന്ന ജലം ചിറയിലേക്ക് ഒഴുകുന്നത് തടയാൻ ഉളഅള സംവിധാനവും, ചിറയിൽ നിറയുന്ന അധിക ജലം പുറത്തുപോവ്വാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചിറയുടെ നാല് ഭാഗത്തെ മതിലുകൾ ബലപ്പെടുത്തി ചുറ്റും പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. ചിറയ്ക്ക് ചുറ്റും എൽഇഡി അലങ്കാരദീപങ്ങളും  സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഫൌണ്ടനുകളും സ്ഥാപിച്ചിരിക്കുന്നു.

ചിറയെ വിനോദസഞ്ചാരകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ഇതിന് ചുറ്റും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വയം പെഡൽ ചെയ്യാവുന്ന നാല് ബോട്ടാണ് ജലസവാരിക്കായി ചിറയിൽ എത്തിച്ചിട്ടുള്ളത്. ഇത് ചിറയിൽ വിനോദത്തിനായി എത്തുന്നവർക്ക് ഉപയോഗിക്കാം. ഇതിനായി അംഗീകൃത സർട്ടിഫിക്കറ്റുള്ള ഒരു സുരക്ഷാ ഗാർഡിന്റെ സേവനും ഉറപ്പുവരുത്തും. ഇതിന് പുറമെ ബോട്ടിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സുരക്ഷാ കവചങ്ങളും ഉണ്ടാകും. വടക്കേച്ചിറയുടെ പുനരുദ്ധാര പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്തത് കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ് പട്ടാഭിരാമനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...