ഗൺമാൻമാരായ അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: രക്ഷാപ്രവർത്തന’ത്തിൽ ​ഗൺമാൻമാരായ അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി. അന്വേഷണ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഐടിയെ കോടതി രൂക്ഷ വിമർശനം നടത്തുകയും ചെയ്തു. ​ഗൺമാൻമാർക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കിയത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ എന്തിന് മുൻ‌കൂർ ജാമ്യം എന്ന് കോടതി ചോദിച്ചു. മുൻകൂർ ജാമ്യ അപേക്ഷ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൂടാതെ കോടതി അന്വേഷണ സംഘത്തെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു. ജാമ്യമുള്ള വകുപ്പ് ആണോ ജാമ്യം ലഭിക്കാത്ത കുറ്റമാണോ ചുമത്തിയത് എന്ന് വ്യക്തമാക്കാൻ ആയിരുന്നു കോടതി എസ്ഐടിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഭാവിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനുള്ള സാധ്യത ഉണ്ടെന്ന് പോലും റിപ്പോർട്ടിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അന്വേഷണ സംഘത്തെ വിമർശിച്ചു. നിലവിൽ ഉള്ളത് നേരത്തെ ഉള്ള ജാമ്യം ലഭിക്കുന്ന കുറ്റം മാത്രമാണ്. അതുകൊണ്ട് എങ്ങനെ മുൻകൂർ ജാമ്യഹർജി പരിഗണിക്കും എന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...