അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച ; അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടരുന്നു – ആരിഫ് എംപി വിവരങ്ങള്‍ കൈമാറി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയില്‍ സി.പി.എം അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് രണ്ടാം ദിവസവും തുടരുന്നു. എ.എം ആരിഫ് എംപി കമ്മീഷന് മുന്നിലെത്തി വിവരങ്ങള്‍ കൈമാറി. പ്രാദേശിക നേതാക്കളില്‍ നിന്നുള്ള വിവരങ്ങളാണ് ഇന്ന് പ്രധാനമായും തേടുന്നത്. ഏരിയാ, ലോക്കല്‍ കമ്മിറ്റി നേതാക്കളുമായുള്ള ആശയവിനിമയം പുരോഗമിക്കുകയാണ്.

നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മിനിറ്റ്സിലെ വിവരങ്ങള്‍ കമ്മീഷന്‍ ശേഖരിച്ചു. ആരോപണ വിധേയനായ ജി സുധാകരനും പരാതിക്കാരനായ അമ്പലപ്പുഴ എം.എല്‍.എ എച്ച് സലാമും ഇന്നലെ പാര്‍ട്ടി കമ്മീഷന് മുന്നില്‍ ഹാജരായിരുന്നു.  ആലപ്പുഴ  ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും കമ്മീഷന്‍ അംഗങ്ങളായ എളമരം കരീമും കെ.തോമസും പങ്കെടുക്കും. അന്വേഷണ കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ജി.സുധാകരനതിരെ നടപടി വേണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...