കോവിഡ് 19 : ആലപ്പുഴയില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുന്നതില്‍ ആശങ്ക

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയിൽ കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്നതിൽ ആശങ്ക. നൂറനാട് ഇന്തോ ടിബറ്റൻ സേനയിലെ 76 ഉദ്യോഗസ്ഥർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗ വ്യാപനം കണക്കിലെടുത്ത് തീര മേഖലയിലെ എട്ടു പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച 55 ഐടിബിപി ഉദ്യോഗസ്ഥർക്കു പുറമെയാണ് 76 പേർക്കു കൂടി കോവിഡ് പോസിറ്റീവായത്. ഇതോടെ മൊത്തം 131 പേർക്ക് നൂറനാട് ക്യാമ്പിൽ രോഗം സ്ഥിരീകരിച്ചു. മാവേലിക്കര എംഎല്‍എ ആർ രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച ചേർത്തലയിലും സ്ഥിതി രൂക്ഷമാണ്.

തീരമേഖലയിൾ ഉൾപ്പെട്ട പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നു. ലോക്ക് ഡൗൺ മേഖലയിലുള്ള കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകും. പച്ചക്കറി വ്യാപാരിയിൽ നിന്നും ഇരുപതിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ച കായംകുളത്തും ജാഗ്രത കർശനമാക്കി. സർക്കാർ നിദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനം നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...