സ്റ്റേഷനിൽ നിർത്താൻ മറന്നു ; ട്രെയിൻ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയില്‍ സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നതിനെ തുടര്‍ന്ന് ട്രെയിന്‍ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്. ആലപ്പുഴയിലെ ചെറിയനാട് എന്ന സ്റ്റേഷനില്‍ നിര്‍ത്താതെ പോയ വേണാട് എക്‌സ്പ്രസാണ് പിന്നിലേക്ക് എടുത്തത്. ഏതാണ്ട് 700 മീറ്ററോളം ദൂരം പിന്നിലേക്കോടി ട്രെയിന്‍ സ്റ്റേഷനില്‍ കാത്തുനിന്ന ആളുകളെ കയറ്റി യാത്ര തുടര്‍ന്നു.

ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു സംഭവം. മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള ചെറിയ ഒരു സ്റ്റേഷനാണ് ചെറിയനാട്. സ്റ്റേഷനില്‍ സിഗ്‌നല്‍ ഇല്ലായിരുന്നു എന്നാണ് വിവരം. ഇതുകൊണ്ടാവാം ലോക്കോ പൈലറ്റിനു തെറ്റ് സംഭവിച്ചതെന്ന് അധികൃതര്‍ പറയുന്നു. 8 മിനിറ്റോളം വൈകിയാണ് വേണാട് എക്‌സ്പ്രസ് സര്‍വീസ് നടത്തിയത്. വേണാട് ഉള്‍പ്പടെ ഇരുദിശകളിലുമായി ആകെ പത്തോളം ട്രെയിനുകള്‍ക്ക് മാത്രമാണ് ചെറിയനാട് സ്റ്റോപ്പ് ഉള്ളത്. എന്നും നിര്‍ത്താറുള്ള സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താതെ പോയത് യാത്രക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...

മാസപ്പടി കേസ് ; എജി തിങ്കളാഴ്ച സര്‍ക്കാരിന് നിയമോപദേശം നല്‍കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ എജി തിങ്കളാഴ്ചയോടെ സര്‍ക്കാരിന് നിയമോപദേശം നല്‍കും. അമേരിക്കയിലുള്ള...