ജില്ലാ ആസ്ഥാനത്തെ യാത്രാദുരിതം അടിയന്തരമായി പരിഹരിക്കണം : കേരള കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ ആസ്ഥാനമായ പത്തനംതിട്ട ടൗണിലേയും സമീപപ്രദേശങ്ങളിലെയും യാത്രാദുരിതവും ഗതാഗതക്കുരുക്കും അടിയന്തരമായി പരിഹരിക്കണമെന്നും നഗരത്തിലെ ഉപറോഡുകൾ അടക്കം സഞ്ചാരയോഗ്യമാക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.

ജില്ലാ ആസ്ഥാനമായ പത്തനംതിട്ട കെ എസ്ആർ ടി സി ഡിപ്പോയിൽ നിന്നും വെട്ടിക്കുറച്ച സർവീസുകൾ ഉടനടി പുനസ്ഥാപിക്കണമെന്നും പത്തനംതിട്ടയിൽ നിന്ന് തിരുവല്ലയിലേക്ക് രാത്രി 10 മണിക്ക് ശേഷമുള്ള ബസ് സർവീസുകൾ നിർത്തിവെച്ചതുമൂലം യാത്രക്കാർ ദുരിതത്തിലാണ്. നിർത്തിവെച്ച സർവീസുകൾ പുനരാരംഭിക്കുകയും സ്കൂൾ വർഷാരംഭം പ്രമാണിച്ച് പുതിയ സർവീസുകൾ ആരംഭിക്കുകയും വേണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ആറന്മുള നിയോജകമണ്ഡലം പ്രസിഡണ്ട് ദിപു ഉമ്മന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയർമാനമായ അഡ്വ. വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ ജോൺ കെ മാത്യൂസ്, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, സംസ്ഥാന സമിതി അംഗം അഡ്വ. ബാബു വർഗീസ് ജില്ലാ സെക്രട്ടറി ഷാജൻ മാത്യു, സാം മാത്യു, തോമസ് ചാക്കോ, ടി എസ് തോമസ് മണ്ഡലം ഭാരവാഹികളായ സക്കറിയ പി സി, റിജു എബ്രഹാം, റോബിൻ ഫിലിപ്പ്, രാജൻ മാലേത്ത്, പി ജി സാമുവൽ, പ്രൊഫ. സാലി കാട്ടുവള്ളി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാധ്യമ വാർത്തകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ മൗനം പാലിക്കില്ല ; ആക്ഷേപിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്ന് വസീഫ്

0
കാസര്‍കോട്: ഡിവൈഎഫ്ഐക്കെതിരെ നൽകുന്ന വാർത്തകളിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. നിങ്ങളുടെ (മാധ്യമങ്ങളുടെ)...

​’ഒരു മാസം ഒരു ഡസൻ യൂടേൺ, ഇപ്പോൾ യു.ടി സതീശനായി’; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി എം.ബി...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുന്‍ മന്ത്രി എം ബി...

​’സ്ത്രീകൾ എന്ന നിലയിൽ ഒരു പരാജയവുമില്ല, ഉണ്ടായത് സംഘടനാപരമായ പോരായ്മകൾ’; ‘അമ്മ’ വിഷയത്തിൽ പ്രതികരിച്ച്...

0
കൊച്ചി: സിനിമ സംഘടനയയായ'അമ്മ' ഭരണസമിതി രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ജഗദീഷ്....

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...