തിരുവനന്തപുരം : കോഴിക്കോട് ആസ്റ്റർ മിംസിന്റെയും ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവന സംഘടനയായ ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെയും സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വ്യക്തികളുടേയും സംഘടനകളുടേയും സഹകരണത്തോടെ ഇന്ത്യയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 18 വയസ്സില്‍ താഴെ പ്രായമുള്ള കാൻസർ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ നടത്തുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് ‘സെക്കന്റ് ലൈഫ് 2.0’ പദ്ധതി ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ കണ്ടുവരുന്ന ഭൂരിഭാഗം കാൻസറുകൾക്കെതിരെയും ശാസ്ത്രീയമായ ചികിത്സയിലൂടെ വിജയം കൈവരിക്കാവുന്നതാണ്. പണ്ട് ചികിത്സയില്ലാതിരുന്ന പല കാൻസറുകളെയും പുതിയ കണ്ടുപിടുത്തങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി ഇപ്പോൾ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കുട്ടികളിൽ കണ്ടുവരുന്ന രക്താർബുദം, ബ്രെയിൻ ട്യൂമർ , കരളിനെ ബാധിക്കുന്ന ട്യൂമർ, വൃക്കയെ ബാധിക്കുന്ന ക്യാൻസർ, എല്ലുകളെ ബാധിക്കുന്ന ക്യാൻസറും മറ്റ് കാൻസറുകളിൽ വിജയസാധ്യത 75 ശതമാനത്തിലും മുകളിലെത്തിയിട്ടുണ്ട്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയിലൂടെ ജീവന് ഭീഷണിയാകുന്ന കാൻസർ രോഗങ്ങളെ അഭിമുഖീകരിക്കുകയും ചികിത്സകളിലൂടെ ജീവന്‍ തിരിച്ച് ലഭിക്കുന്നതുമായ ഏറ്റവും അര്‍ഹതപ്പെട്ട 100 കുഞ്ഞുങ്ങള്‍ക്കാണ് തികച്ചും സൗജന്യമായി ചികിത്സ ലഭ്യമാക്കുന്നത്. അര്‍ഹരായവരെ കണ്ടെത്താനായി കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക വശങ്ങളും ബി പി എല്‍ കാറ്റഗറിയും ചികിത്സയിലൂടെ ജീവിതം തിരിച്ച് ലഭിക്കാനുള്ള സാധ്യതയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. രജിസ്ട്രേഷന് വേണ്ടി 9633 620 660, 95 62 233 233, എന്നീ നമ്പറുകളിൽ (9am – 6pm)ബന്ധപ്പെടാവുന്നതാണ്.
പരിചയസമ്പന്നരായ വിദഗ്ധരുടെ പരിചരണമാണ് പീഡിയാട്രിക് ക്യാൻസറിന് ആവശ്യം. ഇന്ത്യയിലെ ഏറ്റവും മികച്ച പീഡിയാട്രിക് / പീഡിയാട്രിക് കാൻസർ വിഭാഗങ്ങളുടെ സേവനം ആസ്റ്ററിന്റെ കോഴിക്കോടെ മിംസ് ഹോസ്പിറ്റലിൽ ലഭ്യമാണ്. പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ് ഡോ കേശവൻ എം ആറിന്റെയും ക്ലിനിക്കൽ ഹെമറ്റോളജിസ്റ് ആൻഡ് ഹെമറ്റോ ഓങ്കോളജിസ്റ് ഡോ സുധീപ് വിയുടെയും നേതൃത്വത്തിലുള്ള മുഴുവൻ സമയ ടീമിന്റെ പരിചരണം ലഭ്യമാവും. അര്‍ഹരായവര്‍ക്ക് ആശ്വാസം നല്‍കാന്‍ സാധിക്കുന്ന മാതൃകാപരമായ ഈ പദ്ധതിയുടെ ആനുകൂല്യം പരമാവധി പേര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പ്രാരംഭ ഘട്ടത്തില്‍ 100 പേര്‍ക്കാണ് വിഭാവനം ചെയ്യപ്പെടുന്നത്. എങ്കിലും ഭാവിയില്‍ ഇത് വിപുലീകരിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































