ആലപ്പുഴ സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. പാർട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നൽകിയത്. എന്നാൽ പരാതി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകാനാണ് പരാതിക്കാരി തീരുമാനിച്ചിരിക്കുന്നത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉൾപ്പെട്ട തീരദേശത്തെ ലോക്കൽ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. ‘വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാമെന്ന്’ പറഞ്ഞതായി പരാതിയിൽ സ്ത്രീ ആരോപിക്കുന്നു.

ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാമെന്ന് പറഞ്ഞതായും ആരോപണമുണ്ട്. പരാതി പറഞ്ഞപ്പോൾ ചില നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും പരാതി നൽകാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ചെന്നപ്പോൾ ഒരു മുതിർന്ന നേതാവ് മടക്കി അയച്ചുവെന്നുമാണ് പരാതി. ആലപ്പുഴയിലെ 2 ഏരിയാ കമ്മിറ്റികൾ പിരിച്ചു വിട്ടശേഷം അഡ്ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ലൈംഗിക അധിക്ഷേപ പരാതി കൂടി പാർട്ടിയിൽ വീണ്ടും പുകയുന്നത്. നിയമപ്രകാരം പോലീസിന് പരാതി കൈമാറാൻ പരാതിക്കാരി തയ്യാറായിട്ടില്ല. പരാതി പാർട്ടിക്കകത്ത് പരിഹരിക്കാനാണ് ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...