വനിതാ ചലച്ചിത്രമേളയ്ക്ക് ആലപ്പുഴയിൽ തുടക്കം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 4–ാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയ്ക്കു തുടക്കം. മേള എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം പി.പി.ചിത്തരഞ്ജൻ എംഎൽഎ ദലീമ ജോജോ എംഎൽഎക്കു നൽകി നിർവഹിച്ചു. ഡെയ്‌ലി ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി കുക്കു പരമേശ്വരനു കൈമാറി പ്രകാശനം ചെയ്തു. ആദ്യ വനിതാ വൊളന്റിയർ പാസിന്റെ വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർപഴ്സൻ സൗമ്യരാജ് നിർവഹിച്ചു. തിരക്കഥാകൃത്ത് ശാരംഗപാണിയെക്കുറിച്ച്‌ മകൾ ജൂല എഴുതി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ‘ശാരംഗപാണിനീയം’ എന്ന പുസ്തകം ഗായിക പി.കെ.മേദിനിക്കു നൽകി പി.പി.ചിത്തരഞ്ജൻ എംഎൽഎ പ്രകാശനം ചെയ്തു.

ചടങ്ങിൽ പി.കെ.മേദിനിയെ കലക്ടർ വി.ആർ.കൃഷ്ണ തേജ ആദരിച്ചു. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി വനിതാ സംവിധായകരുടെ 20 സിനിമകളും അഞ്ച് ഡോക്യുമെന്ററികളുമാണു ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ‘ദ് ബ്ലൂ കഫ്താൻ’ ആയിരുന്നു ഉദ്ഘാടന ചിത്രം. മേളയോടനുബന്ധിച്ചുള്ള ഓപ്പൺ ഫോറം നാളെ നടക്കും. ഇന്നു വൈകിട്ട് ഏഴു മണിക്കു പിന്നണി ഗായിക പുഷ്‌‌പവതി അവതരിപ്പിക്കുന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. നാളെയാണു സമാപനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...