ആലപ്പുഴ ജനറല്‍ ആശുപത്രി ഐ.സി.യു. സൗകര്യമുള്ള കോവിഡ് ആശുപത്രിയാക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കോവിഡ്  രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയെക്കൂടി ഐ.സി.യു. സൗകര്യത്തോടെയുള്ള കോവിഡ് ആശുപത്രിയാക്കി മാറ്റും. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ കൂടിയ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ഹൈ ഫ്‌ളോ ഓക്‌സിജന്‍ സംവിധാനത്തോട് കൂടി 75 കിടക്കകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമാക്കും. വിവിധ വാര്‍ഡുകളില്‍ അവശേഷിക്കുന്ന കിടക്കകളിലും ഹൈ ഫ്‌ളോ ഓക്‌സിജന്‍ സംവിധാനം സജ്ജമാക്കുന്നതിനും ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ജനറല്‍ ആശുപത്രിയില്‍ 200 കിടക്കയുള്ള ചികിത്സാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ആവശ്യമായ ഒ.പി.കള്‍ നിലനിര്‍ത്തി ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവയാണ് ജില്ലയിലെ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നത്.

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 50 കിടക്കകള്‍ കൂടി ഉടന്‍ സജ്ജീകരിക്കും. ചേര്‍ത്തല താലൂക്ക് ആശുപത്രിയെ സി.എസ്.എല്‍.റ്റി.സി. ആക്കി മാറ്റും. അടിയന്തരമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. 60 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി പഞ്ചായത്തുകളിലും നഗരസഭകളിലും ഹെല്‍പ്‌ഡെസ്‌ക് തുടങ്ങാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് ആശുപത്രികളില്‍ കഴിയുന്ന ഗുരുതരമല്ലാത്ത രോഗികളെ (എ കാറ്റഗറി) സി.എഫ്.എല്‍.റ്റി.സി. കളിലേക്ക് മാറ്റും. കോവിഡ് ആശുപത്രികളില്‍ ബി കാറ്റഗറി രോഗകള്‍ക്കുമാത്രമായി പ്രവേശനം നിജപ്പെടുത്തും. ശരാശരിയില്‍ താഴെ പരിശോധനകള്‍ നടക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...