ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കോവിഡ് സാഹചര്യം നോക്കിയാവും അടുത്ത തീയതി നിശ്ചയിക്കുകയെന്ന് ജില്ലാ സെക്രട്ടറി ആര്.നാസര്‍ അറിയിച്ചു.
ഈ മാസം 28 മുതല്‍ 30 വരെയായിരുന്നു ജില്ലാ സമ്മേളനം നിശ്ചയിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ എ കാറ്റഗറിയിലുള്ള ആലപ്പുഴ ജില്ലയില്‍ പൊതു പരിപാടികളില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ അനുവാദമുള്ളൂ. 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ വിലക്കി വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഒറ്റ ദിവസംകൊണ്ട് അവസാനിപ്പിക്കേണ്ടിവന്നിരുന്നു.
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി
RECENT NEWS
Advertisment