നാളെ കള്ളുഷാപ്പുകൾ തുറക്കും ; ബെവ്കോ ഔട്ട്‌ലെറ്റുകൾ – ബാറുകൾ തുറക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചാണ് മദ്യവില്‍പ്പനശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കള്ളുഷാപ്പുകള്‍ നാളെ തുറക്കും.

ഹോട്ടലുകളും പഴം-പച്ചക്കറി-പലചരക്ക്-പാല്‍, മത്സ്യം-മാംസം എന്നിവ വില്‍ക്കുന്ന കടകളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. ഇരുത്തി ഭക്ഷണം നല്‍കാന്‍ പാടില്ല. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ പരിശോധന കടുപ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതലാണ് കര്‍ശന നിയന്ത്രണം നിലവിൽ വരിക. നാളെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. നാളെ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. റെക്കോര്‍ഡ് ടിപിആറിന് പിന്നാലെ കൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. ഇന്നലെ 95218 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 41668 പേര്‍ പോസിറ്റിവായി. 43.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. എറണാകുളത്താണ് ടിപിആര്‍ എറ്റവും അധികം(50.86 ശതമാനം). ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നതോടെ കൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റാനുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...