ഭൂമിയുടെ അവകാശികളായി ആല്‍ബര്‍ട്ടും തങ്ക കേശവനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഷ്ടപ്പാടുകള്‍ക്കിടയിലും ചേര്‍ത്തുപിടിച്ച വീടും സ്ഥലവും സ്വന്തമായ സന്തോഷത്തിലാണ് കോഴഞ്ചേരി താലൂക്കില്‍ മല്ലപ്പുഴശേരി നെല്ലിക്കാലയില്‍ ആല്‍ബര്‍ട്ടും കുടുംബവും. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേളയില്‍ ആല്‍ബര്‍ട്ട് ഭൂമിയുടെ അവകാശരേഖ സ്വന്തമാക്കി. കാല്‍ നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവിലാണ് ഭൂമിക്ക് അവകാശ രേഖ ലഭിച്ചത്. മകനും കുടുംബത്തിനൊപ്പമാണ് ആല്‍ബര്‍ട്ടിന്റെ താമസം.

സ്വന്തമായി ഭൂമിയെന്ന കാത്തിരിപ്പ് 58 വര്‍ഷങ്ങള്‍ക്കുശേഷം യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് പുല്ലാട് തെറ്റുപാറ കോളനിയിലെ തങ്ക കേശവന്‍. പ്രായത്തിന്റെ അവശത വക വയ്ക്കാതെയാണ് തങ്ക പട്ടയവിതരണ മേളയില്‍ എത്തിയത്. ആരോഗ്യ വകുപ്പ് മന്തി വീണാ ജോര്‍ജില്‍ നിന്നുമാണ് ഭൂമിയുടെ അവകാശ രേഖ വാങ്ങിയത്. കൈവശമുള്ള മൂന്ന് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയം കൈയില്‍ കിട്ടിയ സന്തോഷത്തില്‍ നിറകണ്ണുകളോടെയാണ് തങ്ക കേശവന്‍ മടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....