മദ്യ, മയക്കുമരുന്ന് വേട്ട : ജില്ലയില്‍ പോലീസ് നടപടി ശക്തം, നിരവധി അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ മദ്യ, മയക്കുമരുന്ന് ഉപയോഗം, അനധികൃത വില്പന, കൈമാറ്റം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുന്നതായും, കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. നിരവധി പേര്‍ അറസ്റ്റിലായി. സ്‌പെഷ്യല്‍ ഡ്രൈവില്‍ ഉള്‍പ്പെടുത്തി റെയ്ഡുകളും കര്‍ശന പരിശോധനകളും തുടരും. ഒപ്പം സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള പ്രത്യേക ആക്ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

മയക്കുമരുന്നുകള്‍ കടത്തുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരായ സ്‌പെഷ്യല്‍ ഡ്രൈവ് നടന്നുവരികയാണ്. ജനുവരി 28 വരെയുള്ള കാലയളവില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 245 റെയ്ഡുകളാണ് നടത്തിയത്. 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 53 പേരെ പരിശോധിച്ചു. ഇന്നലെ മാത്രം പന്തളം, റാന്നി, കീഴ്വായ്പൂര്‍, കോന്നി, കൂടല്‍, കൊടുമണ്‍, മലയാലപ്പുഴ, വെച്ചൂച്ചിറ, തണ്ണിത്തോട്, പമ്പ എന്നീ സ്റ്റേഷനുകളിലായി 10 കേസുകള്‍ എടുത്തു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലയിലെ നോഡല്‍ ഓഫീസറും നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി യുമായ ആര്‍. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നാര്‍കോട്ടിക് ടീം (ഡാന്‍സാഫ് ) അംഗങ്ങള്‍, ജില്ലാ തലത്തിലുള്ള ആക്ഷന്‍ ഗ്രൂപ്പ്, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പോലീസ് സ്റ്റേഷനുകളിലെ പ്രത്യേക സെല്‍, എസ്എച്ച്ഒമാര്‍ എന്നിവരുടെ സംഘമാണ് റെയ്ഡുകളും മറ്റ് നടപടികളും സ്വീകരിച്ചുവരുന്നത്.

ജില്ലയില്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ റെയ്ഡുകള്‍ തുടരാനും കേസുകള്‍ പരമാവധി രജിസ്റ്റര്‍ ചെയ്യുന്നതിനും എല്ലാ എസ്എച്ച്ഒമാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍, ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉറവിടം കണ്ടെത്തല്‍, ഇവയുടെ വിതരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യല്‍ എന്നീ കാര്യങ്ങളില്‍ പോലീസ് നിരീക്ഷണവും നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഈ കുറ്റകൃത്യം ചെയ്യുന്നവരുടെ അനധികൃത വസ്തുവകകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി തുടര്‍ നടപടി സ്വീകരിക്കും. മുന്‍ കുറ്റവാളികള്‍, പ്രത്യേകം സംശയിക്കുന്നവര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ താമസിക്കുന്നുണ്ടെങ്കില്‍ നിരീക്ഷണം നടത്താനും പോലീസിന് നിര്‍ദേശം നല്‍കി.

കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പ്രതികളെ പിടികൂടുന്നതിന് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്, ക്രിമിനല്‍ ഇന്റലിജിന്‍സ് എന്നിവ ചേര്‍ന്ന് സംയുക്ത നീക്കത്തിനും, ഡാന്‍സാഫ് ടീം, പോലീസ് സ്റ്റേഷനുകളിലെ സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക സെല്ലുകള്‍ എന്നിവ പരമാവധി റെയ്ഡുകളിലൂടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടാനും ഊര്‍ജിത ശ്രമം നടത്തുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ടതും മറ്റുമായ കാര്യങ്ങളില്‍ എടുത്ത നടപടികള്‍ ജില്ലാ പോലീസ് മേധാവി ദിവസവും വിലയിരുത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

മാധ്യമ വാർത്തകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ മൗനം പാലിക്കില്ല ; ആക്ഷേപിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്ന് വസീഫ്

0
കാസര്‍കോട്: ഡിവൈഎഫ്ഐക്കെതിരെ നൽകുന്ന വാർത്തകളിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. നിങ്ങളുടെ (മാധ്യമങ്ങളുടെ)...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...