Sunday, April 20, 2025 1:48 pm

മദ്യം ബെവ്കോയുടെ കുത്തക – നിരോധിത ഉൽപ്പന്നം പോലെ വിൽപ്പന ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഉടൻ നടപടി വേണമെന്ന് ഹൈക്കോടതി. ചൊവ്വാഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണം. കേസ് പരിഗണിക്കുന്നതിനിടെ ബിവറേജസ് കോർപ്പറേഷനെ കോടതി രൂക്ഷമായി വിമർശിച്ചു. കല്യാണത്തിനും മരണത്തിനും ആളുകളെ നിയന്ത്രിക്കുമ്പോഴാണ്  മദ്യശാലകള്‍ക്ക് മുന്നിൽ ആൾക്കൂട്ടമെന്ന് കോടതി കുറ്റപ്പെടുത്തി.

ബെവ്‌കോയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നിതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. എക്സ്സൈസ് കമ്മിഷണർ അനന്തകൃഷ്ണൻ, ബെവ്‌കോ എംഡി എന്നിവർ കോടതിയിൽ ഹാജരായി. ഇന്നലെ കോടതി ഇടപെടത്തോടെ പോലീസ് ആളുകളെ നിയന്ത്രിച്ചു തുടങ്ങി എന്ന് തൃശ്ശൂരിലെ ഹർജിക്കാരൻ പറഞ്ഞു. പോലീസുകാർ കോടതി ഉത്തരവ് വായിച്ചിട്ടുണ്ടോ എന്ന് സംശയമാണെന്ന് കോടതി പറഞ്ഞു. ഉത്തരവ് ഇറക്കിയിട്ട് നാല് വർഷമായെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമ്മിപ്പിച്ചു.

ഇന്ത്യയിലെ കൊവിഡ് നിരക്കിൽ മൂന്നിലൊന്ന് കേരളത്തിലാണെന്ന് കോടതി പറഞ്ഞു. കല്യാണത്തിന് 10 പേർക്കും മരണത്തിന് 20 പേർക്കും മാത്രമേ പങ്കെടുക്കാവൂ. എന്നാൽ മദ്യശാലകൾക്ക് മുന്നിൽ എത്ര പേർ വേണമെങ്കിലും ആകാമെന്നതാണ് സ്ഥിതി. ഒരു തരത്തിലുള്ള സാമൂഹ്യഅകലവും പാലിക്കപ്പെടുന്നില്ല. മദ്യവിൽപ്പനയുടെ കുത്തക സർക്കാരിനാണ്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. ജനങ്ങളെ ഇതില്‍ കുറ്റം പറയാന്‍ കഴിയില്ല. ജനങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ല. അപ്പോൾ വേണ്ട സൗകര്യം ഒരുക്കാനും ബാധ്യത ഉണ്ട്. ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്ക് പ്രധാനം.

സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് നല്‍കുകയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഇങ്ങനെ കൂടി നില്‍ക്കുന്ന ആളുകളിലൂടെ രോഗം പകരാനുള്ള സാധ്യതയില്ലേ? ക്യുവിൽ നിൽക്കുന്നവർക്ക്  കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് പറയാനാകുമോയെന്നും കോടതി ചോദിച്ചു. എത്രയും പെട്ടെന്ന് കാര്യങ്ങളിൽ നടപടി ഉണ്ടാകണമെന്ന് എക്സ്സൈസ് കമ്മിഷണർക്കും ബെവ്കോ എംഡിക്കും കോടതി നിർദ്ദേശം നൽകി. മദ്യം വാങ്ങാൻ എത്തുന്നവരുടെ വ്യക്തിത്വം ബെവ്‌കോ പരിഗണിക്കണം. എന്തോ നിരോധിത വസ്തു വിൽക്കുന്നത് പോലെയാണ് മദ്യവിൽപ്പനയെന്നും കോടതി വിമർശിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് കാഞ്ഞിരപ്പുഴ പാങ്ങോട് ഉന്നതിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട് : കാഞ്ഞിരപ്പുഴ പാങ്ങോട് ഉന്നതിയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ....

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാകമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ചില്‍ നടന്ന സംഘര്‍ഷത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ...

0
മഞ്ചേരി : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി...

എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

0
ചെന്നൈ : സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി...