കിഴക്കന്‍ അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ മഞ്ഞ് തടാകം അപ്രത്യക്ഷമായി

For full experience, Download our mobile application:
Get it on Google Play

അന്റാര്‍ട്ടിക്ക: കിഴക്കന്‍ അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ മഞ്ഞ് തടാകം മൂന്ന് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായി. കാലാവസ്ഥാ വ്യതിയാനമാണ് തടാകം അപ്രത്യക്ഷമാകാന്‍ കാരണമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇതോടെ ഏകദേശം 21 മുതല്‍ 26 ക്യുബിക്ക് അടി വെള്ളം വരെ സമുദ്രത്തില്‍ എത്തിയെന്ന് കണക്കാക്കുന്നു.

കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ അമേരി ഐസ് ഷെല്‍ഫ് എന്നറിയപ്പെടുന്ന തടാകമാണ് അപ്രത്യക്ഷമായിരിക്കുന്നത്. 2019ല്‍ നടന്ന സംഭവത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അടുത്ത കാലത്ത്  ലഭിച്ചതോടെയാണ് ശാസ്ത്രജ്ഞരും ഈ സംഭവം അറിയുന്നത്. നദിക്ക് മുകളിലുള്ള ഐസ് പാളി തകര്‍ന്നതിനു ശേഷം വെറും മൂന്ന് ദിവസം കൊണ്ടാണ് തടാകം പൂര്‍ണമായും വറ്റിയത്. സംഭവം ശാസ്ത്രലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

ജിയോഫിസിക്കല്‍ റിസര്‍ച്ച്‌ ലെറ്റേഴ്സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ അന്റാര്‍ട്ടിക്കയിലെ ഐസ് പ്രതലങ്ങള്‍ ഇനിയുമേറെ ഉരുകാന്‍ സാദ്ധ്യതയുള്ളതായി കണക്കാക്കുന്നുവെങ്കിലും അവ പരിസ്ഥിതിയില്‍ ഏല്‍പ്പിക്കുന്ന ആഘാതം ഇനിയും കണക്കാക്കിയിട്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അന്റാര്‍ട്ടിക്കയിലെ മഞ്ഞ് ക്രമാതീതമായി ഉരുകുകയാണ്. മുമ്പ് ചൂട്‌കാലത്ത് മാത്രം നടന്നിരുന്ന മഞ്ഞുരുകല്‍ ഇപ്പോള്‍ ഇടയ്ക്കിടക്ക് സംഭവിക്കുന്നുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...